29 May Friday

ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിനുമായി എന്‍ജിഒ യൂണിയന്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

പത്തനംതിട്ട 

കൊവിഡ്‌ 19 രോഗം പ്രതിരോധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ  ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്‌ ഐക്യദാർഢ്യവുമായി എൻജിഒ യൂണിയൻ. എല്ലാ ഓഫീസിലും ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ്, സോപ്പ് എന്നിവ നൽകുകയും ശുചിത്വ രീതികൾ എങ്ങനെ പിൻതുടരാം, ഒപ്പം വൃത്തിയായി കൈ കഴുകേണ്ടത് എങ്ങനെ എന്നത്‌ വിശദീകരിച്ചാണ് ക്യാമ്പയിൻ.

ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എ എൽ ഷീജ  അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എസ് രേഖയ്ക്ക്  ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ്, സോപ്പ് എന്നിവ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി സുഗതൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എസ് ബിനു, മാത്യൂ എം അലക്‌സ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്‌ ലക്ഷ്മീദേവി എന്നിവർ പങ്കെടുത്തു.

ഓഫീസുകളിൽ നടന്ന ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ  ജി അനീഷ്‌കുമാർ നയിച്ചു. കൈകൾ എങ്ങനെയാണ് കഴുകേണ്ടത്, വ്യക്തി ശുചിത്വം എങ്ങനെ പരിപാലിക്കാം  എന്നിങ്ങനെയുള്ള വിശദീകരണം ഓഫീസുകളിൽ നടത്തി. ആദർശ്കുമാർ, വി പ്രദീപ്, വി ഷാജു, വി പി തനൂജ, എം എ സജിത എന്നിവർ സംസാരിച്ചു. 

തിരുവല്ല ഏരിയ കമ്മിറ്റി തിരുവല്ല റവന്യൂ ടവറിന് സമീപം ആരംഭിച്ച കൈകഴുകൽ കേന്ദ്രം തഹസിൽദാർ പി ജോൺ വർഗീസ് ഉദ്‌ഘാടനം ചെയ്തു. എ ഫിറോസ്, എം കെ സാമുവൽ, ആർ പ്രവീൺ, പി ജി ശ്രീരാജ്, ബി സജീഷ്, കെ ഒ ഓമന എന്നിവർ സംസാരിച്ചു. 

പത്തനംതിട്ട ടൗൺ ഏരിയയിൽ  ജില്ലാ ട്രഷറി ഓഫീസർ  പ്രസാദ് മാത്യുവിന് യൂണിയൻ ജില്ലാ സെക്രട്ടറി ഡി സുഗതനും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം ജി പ്രമീളക്ക് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സും , സാനിട്ടൈസർ, ഹാൻഡ്  വാഷ് എന്നിവ കൈമാറി. പി ബി മധു,  എൽ അഞ്ജു, കെ ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top