19 March Tuesday

ആയിരം ദിനാഘോഷം: വിളംബര ജാഥ ഇന്ന് പത്തനംതിട്ടയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
പത്തനംതിട്ട
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ ഇടത്താവളത്തിൽ നടക്കുന്ന ഒരാഴ്ചത്തെ ജില്ലാതല പരിപാടികൾക്കു മുന്നോടിയായുള്ള വിളംബര ജാഥ  19ന‌് ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ‌്ഷനിൽ വീണാ ജോർജ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. നഗരസഭ ബസ് സ്റ്റാൻഡിലെ ഓപ്പൺ സ്റ്റേജിന‌് സമീപം വിളംബര ജാഥ സമാപിക്കും. ജില്ലയിലെ എംഎൽഎമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ,  കലക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 
ഇരുചക്രവാഹന റാലി, കായികതാരങ്ങളുടെ പ്രകടനം, പടയണി കോലങ്ങൾ, ശിങ്കാരിമേളം തുടങ്ങിയവ വിളംബര റാലിയെ ആകർഷകമാക്കും. ജില്ലാ ഭരണത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിളംബര റാലി സംഘടിപ്പിക്കുന്നത്. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദർശന, വിപണന, ഭക്ഷ്യ മേള ഈമാസം 20 മുതൽ 27 വരെ പത്തനംതിട്ട നഗരസഭ ഇടത്താവളത്തിൽ നടക്കും.
 
പ്രധാന വാർത്തകൾ
 Top