27 September Sunday
താഴെവെട്ടിപ്രം–- എംഎൽഎ പടി റോഡ്‌

ഒരുഭാഗത്തെ അറ്റകുറ്റപ്പണിക്ക്‌ എസ്‌റ്റിമേറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 പത്തനംതിട്ട

താഴെവെട്ടിപ്രം–- മേലെവെട്ടിപ്രം എംഎൽഎ പടി റോഡ്‌ അറ്റകുറ്റപ്പണി നടത്താത്തതിനാൽ 12ാം വാർഡ്‌ ഉൾപ്പെടുന്ന ഭാഗത്തെ അറ്റകുറ്റപ്പണി പ്രത്യേകം ചെയ്യുന്നതിന്‌ വാർഡ്‌ കൗൺസിലർ നഗരസഭ അധികൃതർക്ക്‌ കത്ത്‌ നൽകി. ഈ ഭാഗത്തെ റോഡ്‌ അറ്റകുറ്റപ്പണിയ്‌ക്കായുള്ള എസ്‌റ്റിമേറ്റ്‌ ഭേദഗതി ചെയ്യുന്നതിനാണ്‌ കൗൺസിലർ വി ആർ ജോൺസൺ മുനിസിപ്പൽ എൻജിനിയർക്ക്‌ കത്ത്‌ നൽകിയത്‌. ഇതിന്റെ അടിസ്ഥാനത്തിൽ 13 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ്‌ ഭേദഗതി ചെയ്‌തു. 
ഏഴ്‌, എട്ട്‌, 11, 12 വാർഡ്‌ ഉൾപ്പെടുന്നതാണ്‌ ഈ  റോഡ്‌. ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡ്‌ എട്ട്‌ വർഷത്തോളമായി തകർന്ന്‌ കിടക്കുകയാണ്‌. നാല്‌ വാർഡുകളും കൂടി ഉൾപ്പെടുത്തി 24 ലക്ഷം രൂപ അനുവദിച്ച്‌ റീടാറിങ്‌ ചെയ്യുന്നതിന്‌ അഞ്ച്‌ മാസം മുമ്പ്‌ നടപടിയായതാണ്‌. നഗരസഭ ടെണ്ടർ നടപടികൾ കാര്യക്ഷമമാക്കി തുടർ നടപടി സ്വീകരിച്ചില്ല. സ്‌കൂളും ആരാധനാലയങ്ങളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ ഉള്ള പ്രദേശമാണ്‌. റോഡ്‌ തകർന്നതിനാൽ യാത്ര ദുഷ്‌കരമാണ്‌. നാട്ടുകാർ പലതവണ പരാതി ഉന്നയിച്ചിട്ടും അധികൃതർക്ക്‌ അനക്കമില്ല. സാങ്കേതിക തടസം പറഞ്ഞ്‌ ഒഴിഞ്ഞു മാറുകയാണ്‌. നിർമാണം ഇനിയും വൈകുമെന്നാണ്‌ പറയുന്നത്‌.
 ഈ സാഹചര്യത്തിലാണ്‌ താഴെവെട്ടിപ്രം മുതൽ പൊയ്‌ലക്കര വരെയുള്ള ഭാഗത്ത്‌ തകർന്ന ഇടങ്ങളിൽ ഇന്റർലോക്ക്‌ കട്ട, ഐറിഷ്‌ കോൺക്രീറ്റ്‌, ഡ്രൈനേജ്‌ എന്നിവ ഉൾപ്പെടുത്തി എസ്‌റ്റിമേറ്റ്‌ ഭേദഗതി ചെയ്‌തത്‌. ഇതിനായി അടുത്തയാഴ്‌ച ടെണ്ടർ ക്ഷണിക്കും.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top