20 August Tuesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

 തിരുവല്ല 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നിർമാണ തൊഴിലാളിയായ ബംഗാൾ സ്വദേശി അറസ്റ്റിൽ ' ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ഗ്യാസോൾ മൊയ്ന സ്വദേശി നരേൻ ദേബനാഥ് ( 29 ) ആണ് അറസ്റ്റിലായത്. കടപ്ര സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിന് ഇരയായത്. 
പെൺകുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പീഡനശേഷം നാടുവിട്ട പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളുടെ സ്വദേശമായ മൊയ്നയിൽ നിന്നാണ്  പിടികൂടിയത്.  നാട്ടിലെത്തിച്ച പ്രതിയെ ബുധനാഴ്ച പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തു. എസ്ഐ എസ് വിപിൻ കുമാർ, എഎസ്ഐ കെ രാജേഷ്, സിപിഒ ടി എൻ സുദർശനൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top