26 June Wednesday

എസ് ഉദയകുമാർ അനുസ്മരണം ജൂൺ 9ന്

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

 കോഴഞ്ചേരി

എസ് ഉദയകുമാറിന്റെ ഒന്നാംഅനുസ്മരണം ജൂൺ 9ന് കോഴഞ്ചേരിയിൽ നടക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ‌് റിയാസ് ഉദ്ഘാടനം ചെയ്യും. ജനകീയ പോരാട്ടങ്ങളുടെ മുന്നണിയിൽ അചഞ്ചലനായി നിന്ന യുവജന പോരാളിയായിരുന്നു അകാലത്തിൽ പൊലിഞ്ഞ ഉദയകുമാർ.ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും കോഴഞ്ചേരി ഏരിയ  സെക്രട്ടറിയും, സിപിഐ എം കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് സഖാവ് രോഗബാധിതനായി മരണത്തിന‌് കീഴടങ്ങിയത്.
സാംസ്ക്കാരിക പ്രവർത്തനം, സാഹിത്യ പ്രവർത്തനം, ജീവ കാരുണ്യം തുടങ്ങി എല്ലാ മേഖലകളിലും സജീവമായ ഉദയകുമാർ ജൻമനാടായ ആറൻമുള പഞ്ചായത്തിലെ ഏഴീക്കാട്ട് പ്രവർത്തിക്കുന്ന ഫിനിക്സ് ക്ലബ്ബിന്റെ ജീവാൽമാവായിരുന്നു. കായിക - കലാ രംഗങ്ങളിൽ മാത്രമല്ല യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല വെട്ടിത്തുറക്കുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാർഗദീപമായി മാറി. വല്ലന ഗവ. യുപി സ‌്കൂൾ പിടിഎ പ്രസിഡന്റ് എന്ന നിലയിൽ നൽകിയ ദിശാബോധം പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിറവ് നൽകിയിരുന്നു.തനിക്കു ചുറ്റുമുള്ള സമൂഹത്തെ ഉയർച്ചയിലേയ്ക്ക് നയിക്കാൻ വിശ്രമരഹിതനായിരിക്കെയാണ് ഉദയൻ അകാലത്തിൽ രോഗബാധിതനാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. സഖാവിനെ അനുസ്മരിക്കാൻ ഡിവൈഎഫ്ഐയാണ്  സമ്മേളനം സംഘടിപ്പിക്കുന്നത്.
 
 
 
പ്രധാന വാർത്തകൾ
 Top