01 April Wednesday

ഡോ. സുനിലിന്റെ 162–-ാം വീട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

 പത്തനംതിട്ട

സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതർക്ക് പണിതുനൽകുന്ന 162ാം വീട്‌ മങ്കുഴി പാറക്കര ഐആർഡിപി  കോളനി ശ്യാംനിവാസിൽ അടച്ചുറപ്പില്ലാത്ത കുടിലിൽ താമസിച്ചിരുന്ന ശരണ്യക്കും കുടുംബത്തിനും നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും വീടിന് സാമ്പത്തിക സഹായം നൽകിയ റിട്ട. എഇഒ ബാബു നിർവഹിച്ചു.  ബാബുസാറിന്റെ 84-ാം ജന്മ ദിനത്തിന്റെ ഭാഗമായിട്ടാണ് വീട് നൽകിയത്.
കഴിഞ്ഞ വർഷം കേരള സർവകലാശാല എംഎസ് സി കംപ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയ ശരണ്യയെ അനുമോദിക്കാനെത്തിയ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബുവിനോട് സുനിൽ ടീച്ചറിനെ കാണണമെന്ന്‌ ശരണ്യ അറിയിക്കുകയും ടീച്ചർ നേരിട്ടെത്തി ശരണ്യയുടെ അവസ്ഥ മനസിലാക്കുകയും ചെയ്തു. അടച്ചുറപ്പില്ലാത്ത തകർന്നു വീഴാറായ കുടിലിൽ പഠിച്ചു റാങ്കു നേടിയ ശരണ്യക്ക് അങ്ങനെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. ടീച്ചറുടെ പ്രവർത്തനങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ ബാബുസാർ നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് രണ്ട്‌ മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു,  എൻ വിലാസിനി, രഘു പെരുമ്പുളിക്കൽ, പിണറായി ഐഎച്ആർഡി പ്രിൻസിപ്പൽ ഡോ. സന്തോഷ്‌ ബാബു, കെ പി ജയലാൽ, കെ തങ്കപ്പൻ,  ബോബൻ അലോഷിയസ്, ജോസഫ് കോര, മാത്തുക്കുട്ടി കോര എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top