04 April Saturday
കെ എം മാത്യു അനുസ്മരണം

സാന്ത്വന പരിചരണത്തിന് കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

 പന്തളം

ഇടതുപക്ഷ സഹയാത്രികനും, സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന തുമ്പമൺ നടക്കാവിൽ കെ എം മാത്യുവിന്റെ അനുസ്മരണ ചടങ്ങ്‌ അശരണർക്ക് കൈത്താങ്ങായി. പന്തളം വ്യാപാര ഭവനിൽ നടന്ന അനുസ്മരണത്തിനിടെ ഇ കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന് സംഭാവന നൽകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 25000 രൂപയാണ്‌ നൽകിയത്‌. അനുസ്മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ കുമാരൻ ഉദ്ഘാടനം ചെയ്തു. കെ പി സി കുറുപ്പ് അധ്യക്ഷനായി. ചിറ്റയം ഗോപകുമാർ എം എൽ എ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഡി ബൈജു, പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ,  മാന്താനത്ത് നന്ദകുമാർ, വി പി രാജേശ്വരൻ നായർ,  എൻ ജി സുരേന്ദ്രൻ, വി കെ മുരളി, നവാസ് ഖാൻ , അഭികുമാർ, തോമസ് കോശിതവളത്തിൽ, എൻ സി അഭീഷ്, കെ സി പവിത്രൻ,  ഷെഫീക്ക്  എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള സംഭാവന  കെ എം മാത്യൂവിന്റെ ഭാര്യ സാറാമ്മ മാത്യുവിൽ നിന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു ഏറ്റുവാങ്ങി. കെ എം മാത്യൂവിന്റെ മകൻ ലീൻ മാത്യു നന്ദി പറഞ്ഞു.  മകൻ ലെനിൻ മാത്യൂ, മരുമകൾ ഷീന എന്നിവർ പങ്കെടുത്തു. 
 
 
 
പ്രധാന വാർത്തകൾ
 Top