24 June Monday

അൺ എയ‌്ഡഡ‌് മേഖലയിൽ സമഗ്ര നിയമ നിർമാണം വേണം

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 പത്തനംതിട്ട

അൺ എയ‌്ഡഡ‌് മേഖലയിൽ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തിനായി നിയമ നിർമാണത്തിന‌് അധികാരികൾ തയ്യാറാകണമെന്ന‌് കേരള അൺ എയ‌്ഡഡ‌് സ‌്കൂൾ ടീച്ചേഴ‌്സ‌് ആൻഡ‌് സ‌്റ്റാഫ‌് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പത്തനംതിട്ട കോ–- ഓപ്പറേറ്റീവ‌് കോളേജിൽ ചേർന്ന കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് ടികെജി നായർ അധ്യക്ഷനായി. കെഎസ‌്കെടിയു സംസ്ഥാന സെക്രട്ടറി ഷെർളി കുമാർ, സംസ്ഥാന കമ്മിറ്റിയംഗം ആർ രാജേഷ‌് എന്നിവർ സംസാരിച്ചു. സജയ‌് ജോൺ സ്വാഗതവും ബെഞ്ചമിൻ ജോസ‌് ജേക്കബ‌് നന്ദിയും പറഞ്ഞു. 
ഭാരവാഹികളായി പ്രൊഫ. ടി കെ ജി നായർ (പ്രസിഡന്റ‌്), എൻ ബീന, കെ വി മോഹൻ (വൈസ‌് പ്രസിഡന്റുമാർ), ബഞ്ചമിൻ ജോസ‌് ജേക്കബ‌് (സെക്രട്ടറി), കെ ആർ സുരേഷ‌്, കെ വി ശ്രീജിത്ത‌് (ജോയിന്റ‌് സെക്രട്ടറിമാർ), സജയ‌് ജോൺ (ട്രഷറർ) എന്നിവതെ തെരഞ്ഞെടുത്തു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top