പ ത്തനംതിട്ട
അതിജീവനത്തിന് പിന്തുണയുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയും. ദുരിത ബാധിതർക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ നിലമ്പൂരിൽ എത്തിച്ചു നല്കി.
വ്യാഴാഴ്ച വൈകിട്ട്രം മൂന്നോടുകൂടി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.ജില്ലാ പ്രസിഡന്റ് വൈഷണവി സൈലേഷ് അധ്യക്ഷയായി. ജില്ലയിലെ എല്ലാ ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശേഖരിച്ച മൂന്ന് ലോഡ് സാധനങ്ങളാണ് നിലമ്പൂരിൽ എത്തിച്ചത്.
വെള്ളിയാഴ്ച നിലമ്പൂർ എംഎൽഎ പി വി അൻവറിന് എസ്എഫ് ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ സാധനങ്ങൾ കൈമാറി. ജില്ലാ ജോ. സെക്രട്ടറിമാരയ ആർ ഡോണി, അമൽ ഏബ്രഹാം, വൈസ് പ്രസിഡന്റ് സൂരജ് എസ് പിളള, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിൻ, സച്ചിൻ ആഷിഷ് എന്നിവരടങ്ങുന്ന സംഘമാണ് നിലമ്പൂരിൽ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..