30 May Saturday

പ്രതിരോധ പ്രവർത്തനങ്ങളുമായി ആറന്മുള മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

ആറൻമുള നിയോജക മണ്ഡലത്തിൽ നടന്ന യോഗത്തിൽ വീണാ ജോർജ്‌ എംഎൽഎ സംസാരിക്കുന്നു

 പത്തനംതിട്ട

ആറന്മുള നിയോജക മണ്ഡലത്തിലെ കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം വീണ ജോർജ് എംഎൽഎ യുടെ അധ്യക്ഷതയിൽ പത്തനംതിട്ടയിൽ നടന്നു. 
മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും നിലവിലെ സ്ഥിതിഗതികൾ , ഐസോലേഷനിൽ കഴിയുന്ന രോഗികളുടെ എണ്ണം, ഹെൽത്ത് സെന്ററുകളിലെ സൗകര്യങ്ങൾ, ജില്ലാ ആശുപത്രിയിലെയും  ജനറൽ ആശുപത്രിയിലെയും ക്രമീകരണങ്ങൾ, വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന്റെ ക്രമീകരണം തുടങ്ങിയവ  വിശദമായി ചർച്ച ചെയ്തു.
 ഇറ്റലിയിൽ നിന്നുള്ള കുടുംബവുമായി നേരിട്ടും അല്ലാതെയും സമ്പർക്കം  പുലർത്തിയ 117 പേർ  വീടുകളിൽ ഐസോലേഷനിൽ കഴിയുന്നുണ്ട്‌.  ഞായറാഴ്‌ച വൈകിട്ടു വരെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ  570 പേർ  വീടുകളിൽ ഐസോലേഷനിൽ ഉണ്ട് . ഇതിൽ 16 പേർ  ചൈന, ഇറ്റലി, ജപ്പാൻ, ജർമനി തുടങ്ങിയ കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയ, നിരീക്ഷണത്തിലായിരുന്ന തമിഴ്നാട്ടുകാരൻ സ്വദേശമായ മധുരയ്ക്ക് വ്യാഴാഴ്ച രാത്രി കടന്ന  വിവരം പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ യോഗത്തെ അറിയിച്ചു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണദേവി, വൈസ് പ്രസിഡന്റ് ജോർജ്‌ മാമ്മൻ കൊണ്ടൂർ, മുനിസിപ്പൽ ചെയർപേഴ്സൺ റോസ് ലിൻ സന്തോഷ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  അഡ്വ.കൃഷ്ണകുമാർ, ജെറി സാം മാത്യൂ, പഞ്ചായത്ത് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ ജനറൽ ആശൂപത്രി സൂപ്രണ്ട് ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെകടർമാർ, ഡിസാസ്റ്റർ മാനേജ് മെന്റ് ഡെപ്യൂട്ടി കലക്ടർ ഗ്രിഗറി കെ ഫിലിപ്പ്, തഹസിൽദാർ ഓമനക്കുട്ടൻ, ഡെപ്യൂട്ടി തഹസീൽദാർ ബാബുലാൽ എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top