20 April Saturday

ബാങ്ക‌് ശാഖ മാറ്റുന്നതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Mar 17, 2019

 തേക്കുതോട‌്

എസ‌്ബിഐ തേക്കുതോട‌് ശാഖ പ്രവർത്തനം മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം. കരിമാൻതോട്ടിൽ പ്രവർത്തിക്കുന്ന ബാങ്ക‌് തേക്കുതോടിന്റെ   ഒരു കോണിലാണെന്നും ഇപ്പോഴത്തെ സ്ഥലത്തിന‌് വാടക കൂടുതലാണെന്നും നിക്ഷേപ, ഇടപാടുകൾ കുറവാണെന്നും കാരണം പറഞ്ഞാണ‌് ബാങ്ക‌് മറ്റാൻ ശ്രമിക്കുന്നത‌്. എന്നാൽ തേക്കുതോട‌് മൂഴിയിൽ രണ്ടുനില കോൺക്രീറ്റ‌് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആയിരം ചതുരശ്രഅടി വിസ‌്തീർണമുള്ള സൗകര്യപ്രദമായ സ്ഥലം ഒരുക്കിക്കൊടുക്കാമെന്ന‌് എക‌്സ‌് പ്രവാസി അസോസിയേഷൻ ഉറപ്പ‌് നൽകുന്നുണ്ട‌്. ഇപ്പോഴുള്ളതിലും കുറഞ്ഞ വാടകയും മതിയാകും. ബിസിനസും നിക്ഷേപവും വർധിപ്പിക്കാൻ വേണ്ട എല്ലാ പരിശ്രമവും നടത്താമെന്നും അസോസിയേഷൻ വാഗ‌്ദാനം ചെയ‌്തിട്ടുണ്ട‌്. ഇക്കാര്യങ്ങൾ ബാങ്കിന്റെ ഉന്നതഉദ്യോഗസ്ഥരെ നേരിൽകണ്ട‌് അറിയിക്കുന്നതിന‌് ഭാരവാഹികളെ യോഗം ചുമതലപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ‌് ഏബ്രഹാം ഗോൾഡന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി തേക്കുതോട‌് രാജൻ പ്രമേയം അവതരിപ്പിച്ചു. ശിവരാജൻ കട്ടച്ചിറ, ജോർജ‌് മാത്യു, യോഹന്നാൻ അടിയത്ത‌്, സജി കൊട്ടാരത്തിൽ, ഹുസൈൻ ഫിജി കോട്ടേജ‌്, അജയകുമാർ അജയവിലാസം, സദാനന്ദൻ തോണിപ്പാറ, ജോർജ‌് വർഗീസ‌്, അരിവണ്ണൂർ മേലേതിൽ, ഗ്രേസി തോമസ‌്, ഓമന മുള്ളുവേലിൽ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top