04 April Saturday

മൃദുലയ്ക്ക് അഭിവാദ്യം നേരാൻ കെ പി ഉദയഭാനുവെത്തി

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

മൃദുലയെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അനുമോദിക്കുന്നു

 അടൂർ

കൊറോണ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച മൃദുലയ്ക്ക് അഭിവാദ്യം നേരാൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവെത്തി.അടൂർ പെരിങ്ങനാട് ശ്രീമംഗലത്തിൽ കെ സുരേന്ദ്രൻ നായരുടെയും ബിന്ദു എസ് നായരുടെയും മകൾ മൃദുലയെ കാണാനാണ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സായി ജോലിയിൽ പ്രവേശിച്ച് അഞ്ച് മാസമായപ്പോഴാണ് ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയെ പരിചരിക്കാനുളള നിയോഗം.  മറക്കാനാകാത്ത ആ ദിനങ്ങൾ മൃദുല സിപിഐ എം ജില്ലാ സെക്രട്ടറിയുമായി പങ്കുവെച്ചു.ആദ്യം ഒന്ന് ഭയപ്പെട്ടെങ്കിലും നിപ രോഗികളെ പരിചരിച്ച് നിപ ബാധിച്ച്‌ മരിച്ച സിസ്റ്റർ ലിനിയെയാണ് ആദ്യം ഓർമ വന്നതെന്നും പിന്നീട് ഏൽപ്പിച്ച ദൗത്യം ഭംഗിയായി ചെയ്യാനുള്ള ധൈര്യമുണ്ടായതായും മൃദുല പറഞ്ഞു. ജില്ലാ സെക്രട്ടറിക്കൊപ്പം ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജും ഉണ്ടായിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top