04 April Saturday

ആശ്വാസം നൽകി അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

 അടൂർ

അടൂർ റവന്യൂ ടവറിൽ നടന്ന റവന്യൂ അദാലത്ത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി തോമസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ അദാലത്തുകൾ നടത്തുന്നത്. ഇതു വഴി നിരവധി പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ സാധിച്ചുവെന്നും എഡിഎം പറഞ്ഞു.മുൻകൂർ അപേക്ഷ ലഭിച്ച 37 പരാതികളും അദാലത്ത് ദിവസം എത്തിയ 15 പരാതികളും ഉൾപ്പെടെ 52 പരാതികളാണ്  പരിഗണിച്ചത്‌. ഇതിൽ 19 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ള പരാതികൾ തുടർ നടപടികൾക്കായി അതത് വകുപ്പുകൾക്ക് കൈമാറി. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട പരാതികൾ, ഭൂമി തർക്കങ്ങൾ, റേഷൻ കാർഡ് പരാതികൾ എന്നിവ ഒഴികെയുള്ള പരാതികളാണ്  പരിഗണിച്ചത്. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും  വീട് ലഭിക്കുന്നതിനുള്ള അപേക്ഷകളാണ്.
അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പി ടി എബ്രഹാം, തഹസിൽദാർ ബീനാ എസ് ഹനീഫ, അഡീഷണൽ തഹസിൽദാർ കെ സതിയമ്മ, ഡെപ്യൂട്ടി തഹസിൽദാർ ജോൺ സാം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top