20 September Sunday

ആർഎസ്‌എസ്‌ മുഖ്യശിക്ഷക്‌ ഉൾപ്പെടെ 10 കുടുംബങ്ങൾ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 കലഞ്ഞൂർ

മാങ്കോട്‌ ഒമ്പതാം വാർഡിൽ ‌ ആർഎസ്‌എസ്‌ മുഖ്യശിഷക്‌ അഭിജിത്തിന്റെ നേതൃത്വത്തിൽ പത്ത്‌ കുടുംബങ്ങളിലുള്ളവർ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എംലേക്ക്‌.  സമൂഹത്തിൽ വർഗീയത വളർത്തി കലാപം സൃഷ്ടിക്കുന്നതിലും കേന്ദ്ര സകർക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ചാണ്‌ ഈ കുടുംബങ്ങൾ ആർഎസ്‌എസ്‌, ബിജെപി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിൽ എത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇവരെ ഹാരം അണിയിച്ച്‌ സ്വീകരിക്കുകയും യോഗം ഉദ്‌ഘാടനം ചെയ്യുകയുമുണ്ടായി. 
ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരൻ, എരിയ കമ്മിറ്റിയംഗം എസ്‌ രാജേഷ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ, പി എസ്‌ രാജൂ, എൻ എം മോഹനകുമാർ, ഇ എസ്‌ ഇസ്‌മയിൽ, ഹരീഷ്‌ മുകുന്ദ്‌, മനീഷ്‌ കുമാർ, മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top