19 October Saturday

കോഴഞ്ചേരി സബ്ജില്ലയിൽ വിദ്യാർത്ഥികളുടെ അംഗബലത്തിൽ വൻ വർധന

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 

കോഴഞ്ചേരി
ആദ്യ ആറ് അധ്യയന ദിവസങ്ങൾ പൂർത്തിയായി.കോഴഞ്ചേരി സബ്ജില്ലയിലെ ഗവ, എയ്ഡഡ് സ്കൂളുകളിൽ ചേർന്ന വിദ്യാർത്ഥികളുടെ അംഗബലത്തിൽ വൻ വർധന.സർക്കാർ സ്കൂളുകളിലെ ഭൗതീക സാഹചര്യങ്ങൾ ഉന്നത നിലവാരത്തിലേയ്ക്ക് ഉയർന്നതും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയം കണ്ടതുമാണ് ഗുണകരമായ ഈ മുന്നേറ്റത്തിന് കാരണം.
2018/-19 വർഷത്തിൽ 1584 വിദ്യാർത്ഥികളാണ് എൽപി വിഭാഗത്തിലുള്ളത്.ഈ വർഷം കുട്ടികളുടെ എണ്ണം 1892 ആയി ഉയർന്നു.കഴിഞ്ഞ വർഷത്തെക്കാൾ 288 കുട്ടികളാണ് പുതുതായി വിദ്യാഭ്യാസ സബ് ജില്ലയിലെ 35 എൽപി സ്കൂളുകളിലായി ചേർന്നത്. തലങ്ങും വിലങ്ങും അൺ എയ്ഡഡഡ് വിദ്യാലയങ്ങൾ തീർക്കുന്ന മോഹവലയത്തിനിടയിലാണ് രക്ഷകർത്താക്കളും കുട്ടികളും സർക്കാർ മേഖലയിലേയ്ക്ക് തിരിച്ചു വരുന്നത്.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കാരംവേലി ഗവ.എൽ പി സ്കൂളിൽ ഓരോ ക്ലാസിലും രണ്ടു ഡിവിഷൻ വീതമാണുള്ളത‌്. പഠന പഠനേതര മികവിന്റെ ഭാഗമായാണ് ഇവർ ഈ നേട്ടം കൊയ്തത്.177 കുട്ടികളാണ് ഇവിടെയുള്ളത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top