19 July Friday

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 പത്തനംതിട്ട

പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സമഗ്രശിക്ഷ കേരള വിവിധ പ്രവർത്തനങ്ങൾക്ക്  തുടക്കമിട്ടു.  ഇത്തരം കുട്ടികളെ സഹായിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ 105 റിസോഴ്‌സ് അധ്യാപകരെ ജില്ലയിൽ നിയമിച്ചു. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലേക്ക് പ്രത്യേകമായാണ് നിയമനം. ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ച സർവെ ആരംഭിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി റിസോഴ്‌സ് അധ്യാപകരെ വിവിധ സ്‌കൂളുകളിലായി ബന്ധപ്പെട്ട ബിആർസികൾ വിന്യസിക്കും. 
യാത്രാക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക അലവൻസ്, സഹായ ഉപകരണങ്ങൾ, സ്‌കൂളിലെത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക്  ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം, വിവിധ ക്യാമ്പുകൾ, രക്ഷിതാക്കൾക്കുള്ള കൗൺസലിങ‌് ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികൾ ഇക്കൊല്ലം സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കും.
ഈ അധ്യയന വർഷം നടക്കേണ്ട വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി അടൂർ ബിആർസിയിൽ യോഗം ചേർന്നു. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. ആർ വിജയമോഹനൻ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ ജെ ഹരികുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എ പി ജയലക്ഷ്മി, പി എ സിന്ധു എന്നിവർ പങ്കെടുത്തു. റിസോഴ്‌സ് അധ്യാപകർക്കുള്ള ക്ലാസ് മുൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സാം ജി ജോൺ നയിച്ചു.
 
പ്രധാന വാർത്തകൾ
 Top