29 February Saturday
ആർഡി നിക്ഷേപക തട്ടിപ്പ‌്

പോസ‌്റ്റോഫീസ‌് മാർച്ച‌് നാളെ; ക്രൈംബ്രാഞ്ച‌് അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 പത്തനംതിട്ട

കളനട പോസ്റ്റ് ഓഫീസിലെ ആർഡി നിക്ഷേപക തട്ടിപ്പിനെപ്പറ്റി ക്രൈംബ്രാഞ്ച‌് അന്വേഷിക്കണമെന്നും  നിക്ഷേപകർക്ക‌് പണം മടക്കി നൽകണമെന്നും   ആക‌്ഷൻ കൗൺസിൽ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  ഈ ആവശ്യം ഉന്നയിച്ച‌് ആക‌്ഷൻ കൗൺസിൽ നേതൃത്വത്തിൽ വെള്ളിയാഴ‌്ച രാവിലെ 9.30ന‌് കുളനട പോസ‌്റ്റോഫിസിലേക്ക‌് മാർച്ചും ധർണയും സംഘടിപ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാർച്ച‌് ഉദ‌്ഘാടനം ചെയ്യും.  
ആർഡി ഏജന്റായ ഉളനാട്  കൊല്ലിരേത്ത് മണ്ണിൽ അമ്പിളി ജി നായർ  മാർച്ച‌് 25ന‌്  വീട്ടിൽ  പൊള്ളലേറ്റു മരണമടഞ്ഞതിനെ തുടർന്നാണ് കോടിക്കണക്കിന് രൂപയുടെ കുളനട പോസ്റ്റ് ഓഫീസിലെ ആർഡി തട്ടിപ്പ് പുറത്തുവന്നത്. മരണം ആത്മഹത്യയാണെന്നു പറയുന്നെങ്കിലും അതിന്റെ ലക്ഷണങ്ങളും സാഹചര്യങ്ങളും കൊലപാതകമാണെന്നു സംശയിക്കത്ത ക്കവയാണെന്ന‌് ഭാരവാഹികൾ പറഞ്ഞു. 
 
 അമ്പിളിയുടെ മരണശേഷം തങ്ങളുടെ നിക്ഷേപങ്ങളെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് നൂറുകണക്കിന് നിക്ഷേപകർ കബളിപ്പിക്കപ്പെട്ട വിവരം പുറത്തു വരുന്നത്. പോസ്റ്റ് ഓഫീസ് നിക്ഷേപദ്ധതിയുടെ പേരു പ റഞ്ഞ് ആൾക്കാരെ ചേർത്തശേഷം പണം പോസ്റ്റ് ഓഫീസിൽ അടയ്ക്കാതിരിക്കുക, പണം അപഹരിക്കുക, ആർഡി നിക്ഷേപങ്ങളിൽ നിന്ന‌് നിക്ഷേപകർ അറിയാതെ വ്യാജ ഒപ്പിട്ട് വായ‌്പ എടുക്കുക, ആർഡി നിക്ഷേപം കാലാവധി പൂർത്തിയാക്കുമ്പോൾ  സ്ഥിരനിക്ഷേപ പദ്ധതിയിൽ ഇട്ടിട്ടുണ്ട് എന്നു കളവു പറഞ്ഞ് വിശ്വസിപ്പിച്ച് പണം അപഹരിക്കുക, പോസ്റ്റ് ഓഫീസ് സീലോടുകൂടി വ്യാജ പാസ‌്ക്കു ബുക്കുകളും കാർഡുകളും നൽകുക എന്നിങ്ങനെയുള്ള തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. അമ്പിളി ജി നായർ മുഖേന  300ൽപരം ഇടപാടുകാർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വ്യാജരേഖവഴി കബളിപ്പിക്കപ്പെട്ടവർ വേറെയാണ്.
സാധാരണ വീട്ടമ്മമാർ മുതൽ കർഷക തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, കൂലിവേലക്കാർ ഓട്ടോറിക്ഷാ തൊഴിലാളിയുടെ സഹായനിധി വരെ തട്ടിപ്പിന് വിധേയമായിട്ടുണ്ട‌്. വാഹാവശ്യത്തിനുവേണ്ടി പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവർ ഒട്ടേറെയുണ്ട്. പലരും പോസ്റ്റ് ഓഫീസിലും മറ്റും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ്  നിക്ഷേപകരുടെ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. 
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പിനെപ്പറ്റി ക്രൈംബ്രാഞ്ച‌് അന്വേഷിക്കുക, പണം നഷ്ടപ്പെട്ടവർക്കെല്ലാം മടക്കി നൽകുക, അമ്പിളിയുടെ ദുരൂഹമരണം അന്വേഷിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേത്യത്വത്തിലും നിക്ഷേപകർ വ്യക്തിപരമായും മുഖ്യമന്ത്രി, പോസ്റ്റ് മാസ്റ്റർ ജനറൽ,  ജില്ലാ പൊലീസ് മേധാവി, പോസ്റ്റൽ സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. 
ഇലവുംതിട്ട പൊലീസിന്റെ ഭാഗത്തുനിന്നും പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും തൃപ്തികരമായ അന്വേഷണം നടക്കുന്നില്ലെന്ന‌‌് ആക‌്ഷൻ കൗൺസിൽ ആരോപിച്ചു.    തട്ടിപ്പിൽ  പോസ‌്റ്റോഫീസിലെ ചില ആർഡി ഏജന്റുമാർക്കും പോസ്റ്റ് ഓഫീസ് ജീവനക്കാർക്കും പങ്കുള്ളതായും, അപഹരിച്ച പണം അമിതപലിശയ്ക്ക് പുറത്ത് നൽകിയിരുന്നതായും സ്വന്തമായി വസ്തുക്കൾ സമ്പാദിച്ചിട്ടുള്ള തായും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. 
- സമരപരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിലാണ‌് വെള്ളിയാഴ‌്ച  കുളനട പോസ്റ്റ് ഓഫീസ‌്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരിക്കുന്നത‌്. 
വാർത്താ സമ്മേളനത്തിൽ  ആക്ഷൻ കൗൺസിൽ  ചെയർമാൻ അഡ്വ. രാജു  ഉളനാട്, ജോ. കൺവീനർമാരായ  അഡ്വ. ബാബു സാമുവേൽ, വി സി തോമസ‌്,  നിഷേപക  പ്രതിനിധി  തോമസ‌് എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top