23 May Thursday

വന്യമൃഗശല്യം: വനംവകുപ്പ് കൈയൊഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
ചിറ്റാർ
കാട്ടാനകളും മറ്റ് വന്യ ജീവികളും നിരന്തരം വിഹരിക്കുന്ന കോന്നി –- തണ്ണിത്തോട് റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ മാത്രം സ്ഥാപിച്ച് വനം വകുപ്പ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുന്നു. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനോടൊപ്പം മനുഷ്യരക്ഷയ്ക്കായി മറ്റ് ശാസ്ത്രീയ സംവിധാനങ്ങളും ആണ് ഇവിടെ ഒരുക്കേണ്ടത്.
1968 –- -70 കാലഘട്ടങ്ങളിൽ തണ്ണിത്തോട്, തേക്കുതോട് പ്രദേശങ്ങളിൽ കുടിയേറി പാർത്ത ആയിരക്കണക്കിന് കുടുംബങ്ങളുടെയും ചിറ്റാർ, സീതത്തോട് പ്രദേശവാസികളടെയും, സീസണിൽ ശബരിമലയിലേക്ക് തീർഥാടനത്തിന‌് വാഹനത്തിലും കാൽനടയായും യാത്രചെയ്യുന്നവരുടെയും പ്രധാന പാതയെന്ന പ്രത്യേകതയുള്ള റോഡാണിത്.
റോഡിന‌് സമാന്തരമായി ഒഴുകുന്ന കല്ലാറ്റിലെ വെള്ളം തേടി യാത്ര ചെയ്യുന്ന വന്യമൃഗങ്ങൾ വറവുകാലം ഈ പ്രദേശം കൂടുതൽ അപകടകരമാക്കുന്നു. റോഡിന‌് ഇരുവശങ്ങളിലും വലിയ കിടങ്ങ് നിർമിക്കുകയോ സോളാർ വേലി തീർക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.അതോടൊപ്പം മൃഗങ്ങൾക്ക് ജലലഭ്യതയും ഉറപ്പു വരുത്തിയാൽ റോഡിൽ യാത്രക്കാർ സുരക്ഷിതരാകും. അതിനു വേണ്ടിയുള്ള വനമാസ്റ്റർ പ്ലാൻ തയ്യാറാക്കി ഈ പ്രദേശത്ത് ഉടൻ നടപ്പാക്കണം. വന്യമൃഗങ്ങളെ ഭയന്നാണ് സന്ധ്യ കഴിഞ്ഞാൽ ആളുകൾ ഇതുവഴി  സഞ്ചരിക്കുന്നത്. തണ്ണിത്തോട് പഞ്ചായത്ത് അധികൃതർ തെരുവുവിളക്കുകൾ അടിയന്തരമായി ഈ മേഖലയിൽ സ്ഥാപിക്കുകയും വേണം. വനം വകുപ്പിന്റെ റാപ്പിഡ് റസ‌്പോൺസ് ടിമിന്റെ സാന്നിധ്യം റോഡിൽ ഉറപ്പു വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.   
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top