24 October Thursday

ജില്ലാതല ഓണാഘോഷം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

അടൂർ
നിറപ്പകിട്ടാർന്ന ഘോഷയാത്രയോടെ ജില്ലാതല ഓണാഘോഷത്തിന് സമാപനം. ജില്ലാ ഭരണം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ സമാപന ഘോഷയാത്രയിൽ കേരളീയ വേഷം ധരിച്ച നൂറു കണക്കിന് കുടുംബശ്രീ പ്രവർത്തകർ അണിചേർന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാരംഭിച്ച ഘോഷയാത്ര സെൻട്രലിലെ ഗാന്ധി സ്മൃതി മൈതാനിയിൽ സമാപിച്ചു.
സമാപന സമ്മേളനം ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി അധ്യക്ഷയായി.ആർഡിഒ പി ടി ഏബ്രഹാം സ്വാഗതം പറഞ്ഞു. പന്തളം നഗരസഭ ചെയർപേഴ്സൺ ടി കെ സതി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവംഗങ്ങളായ പി ബി ഹർഷകുമാർ, എ എൻ സലിം ,കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ വിധു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, ഡിസിസി സെക്രട്ടറി ഏഴംകുളം അജൂ, സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഡി സജി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ തുളസിധരൻപിള്ള എന്നിവർ സംസാരിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം ഹുസൈൻ നന്ദി പറഞ്ഞു.
ശിങ്കാരിമേളം, മഹാബലി എന്നിവയ്ക്കു പുറമേ കുടുംബശ്രീയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും  ഘോഷയാത്രയെ ആകർഷകമാക്കി. ആനയടി പ്രസാദ് സംഗീത കച്ചേരി അവതരിപ്പിച്ചു. രാത്രി കൊച്ചിൻ കലാഭവൻ ഗാനമേളയും മിമിക്സ് പരേഡും അവതരിപ്പിച്ചു.
 
 
പ്രധാന വാർത്തകൾ
 Top