25 August Sunday

നേർവഴി പദ്ധതി മൂന്നാം ഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019
പത്തനംതിട്ട
കുറ്റവാളികളുടെ പരിവർത്തനവും പുനരധിവാസവും സാധ്യമാക്കി, കുറ്റകൃത്യങ്ങൾ സൃഷ്ടിക്കുന്ന ദുരിതത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ്-ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേന നടപ്പാക്കുന്ന നേർവഴി പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചതായി ജില്ലാ പ്രൊബേഷൻ ഓഫീസർ എ ഒ അബീൻ അറിയിച്ചു. 
 2014-ൽ കൊല്ലം, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നേർവഴി പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേന  നടപ്പാക്കുന്ന നേർവഴി പദ്ധതിയുടെ നിർവഹണത്തിനായി പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിച്ചിട്ടുണ്ട്. 1958 -ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് പ്രകാരം നല്ല നടപ്പിന് വിടുതൽ ചെയ്യാൻ യോഗ്യമായ കേസുകൾ കണ്ടെത്തി അർഹരായവർക്ക് നിയമത്തിന്റെ പ്രയോജനം ലഭ്യമാക്കുക, 18/-25 വയസ് പ്രായമായ കുറ്റാരോപിതർക്ക് സാമൂഹ്യ-മാനസിക സേവനം, തൊഴിൽ പരിശീലനം ലഭ്യമാക്കുക, മുൻതടവുകാരുടെ പുനരധിവാസം-സ്വയം തൊഴിൽ ധന സഹായം ലഭ്യമാക്കുക, തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ധനസഹായം ഉറപ്പാക്കുക. മദ്യം മറ്റ് ലഹരി പദാർഥങ്ങൾക്ക് വിധേയമായി അപകടകരമായ സ്വഭാവ- പെരുമാറ്റ പ്രശ്‌നങ്ങൾ ഉള്ളവരുടെ  ചികിത്സ-പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയവയാണ് നേർവഴി പദ്ധതി മുഖേന നടപ്പാക്കി വരുന്നത്. 
പത്തനംതിട്ട ജില്ലയിൽ മൂന്ന് പഞ്ചായത്തുകൾ തെരഞ്ഞെടുത്ത് പൊലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രാദേശികതലത്തിലുള്ള പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രവർത്തനത്തിനായി ജില്ലയിൽ അഞ്ച് സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കും. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാരുടെ പ്രവർത്തനം നേർവഴി പദ്ധതിയുടെ സേവനം കൂടുതൽ ആളുകളിലേക്ക് ലഭ്യമാക്കുന്നതിന് സഹായകരമായിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top