26 July Monday
ആരോഗ്യമന്ത്രി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

ജില്ലക്ക്‌ അഞ്ച്‌ 
ആർടിപിസിആർ വാഹനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ആർടിപിസിആർ മൊബൈൽ ലാബ് യൂണിറ്റിന്റേയും അഞ്ച് വാഹന യൂണിറ്റുകളുടേയും ഫ്‌ളാഗ് ഓഫ് കലക്ടറേറ്റ് 
പരിസരത്ത് ആരോഗ്യമന്ത്രി വീണാജോർജ് നിർവഹിക്കുന്നു

 പത്തനംതിട്ട

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുന്ന മൊബൈൽ ലാബ് യൂണിറ്റിന്റേയും അഞ്ച് വാഹന യൂണിറ്റുകളുടേയും ഫ്‌ളാഗ് ഓഫ് കലക്ടറേറ്റ് പരിസരത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കൂടുതൽ ആളുകളിലേക്ക് നേരിട്ടെത്തി കോവിഡ് സ്രവപരിശോധനയ്ക്ക് കഴിയുന്ന ആർടിപിസിആർ മൊബൈൽ ടെസ്‌റ്റിങ്‌ വാഹനങ്ങൾ ജില്ലക്ക്‌ പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തെ ജില്ലയ്ക്ക് ഫലപ്രദമായി നേരിടാനും ഇതിലൂടെ കഴിയും. കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ജില്ലയിൽ ആർടിപിസിആർ മൊബൈൽ ടെസ്‌റ്റിങ്‌ വാഹനങ്ങളിലൂടെ ഒരു ദിവസം 1800ന് മുകളിൽ സ്രവപരിശോധന നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. മൊബൈൽ ലാബ് യൂണിറ്റ് കോഴഞ്ചേരി റീജിയണൽ പബ്ലിക്‌ ഹെത്ത് ലാബിനോട് ചേർന്നാണ്‌ പ്രവർത്തനം നടത്തുക. ആർടിപിസിആർ മൊബൈൽ ടെസ്‌റ്റിങ്‌ വാഹനത്തിൽ രണ്ട് ആർടിപിസിആർ മെഷീനുകളാണുള്ളത്. ഒരു മണിക്കൂറിൽ 200 സാമ്പിളുകൾ ശേഖരിക്കാൻ ഈ വാഹനത്തിനു കഴിയും.  കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എൻഎച്ച്എം ഡിപിഎം ഡോ. എബി സുഷൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി എസ് നന്ദിനി, ജില്ലാ ഒഫ്ത്താൽമിക് കോ-ഓർഡിനേറ്റർ എം സി അജിത്ത് കുമാർ, ജില്ലാ മാസ് മീഡിയാ ഓഫീസർ സുനിൽ കുമാർ, എൻഎച്ച്എം കൺസൾട്ടന്റ് തേജസ് ഉഴവത്ത്, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ നിഹാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top