31 July Saturday
വിദഗ്ധചികിൽസ നൽകി മെഡിക്കൽ സംഘം

ശബരിമല വനത്തിൽ ആദിവാസി 
യുവതിക്ക്‌ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ശബരിമല വനത്തിൽ ളാഹ മഞ്ഞതോട് ആദിവാസി ഊരിലെത്തി അമ്മയേയും കുഞ്ഞിനെയും മെഡിക്കൽ സംഘം പരിശോധിക്കുന്നു

 തോപ്പിൽ രജി

ചിറ്റാർ
ശബരിമല ഉൾവനത്തിൽ ആദിവാസി കുടിലിൽ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സംഘം എത്തി വിദഗ്ധചികിൽസ നൽകി. ശബരിമല വനത്തിലെ ളാഹ മഞ്ഞത്തോട് ഉൾവനത്തിലെ ആദിവാസി കുടിലിലാണ് രാജകുമാരൻ, ചിത്ര ദമ്പതികൾക്ക് കഴിഞ്ഞ ദിവസം ആൺകുഞ്ഞ് പിറന്നത്. പ്രതീക്ഷിച്ചതിലും രണ്ടാഴ്ചയോളം മുൻപായിരുന്നു പ്രസവം. ഇവരുടെ രണ്ടാമത്തെ കുട്ടിയാണിത്.                                                  
ഗർഭിണിയായ ചിത്രയ്ക്ക്‌ മെഡിക്കൽ സംഘം ഓരോ മാസവും കൃത്യമായ ചെക്കപ്പ്‌ നടത്തിയിരുന്നു. വിദഗ്ധപരിശോനയും  അനുബന്ധ ചികിത്സകളും റാന്നി താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നു. മെഡിക്കൽ ഓഫീസർ, ഹെൽത്ത്‌ ഇൻസ്പെക്ടർ, നേഴ്‌സ്‌, ആശാവർക്കർ, വാർഡ് മെംബർ, എസ്ടി പ്രമോട്ടർ എന്നിവരടങ്ങുന്ന ടീമാണ് ചിത്രയുടെ പരിചരണത്തിനായി ഉൾവനത്തിലേയ്ക്ക് സ്ഥിരമായി പോയിരുന്നത്. വരുന്ന 26 ആണ് പ്രസവ തിയതി എന്നാണ്‌ കണക്കാക്കിയിരുന്നത്‌.  വിവരമറിഞ്ഞ് പെരുനാട് സിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. സിഞ്ചുറാണിയുടെ നിർദേശപ്രകാരം മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ഡോ. കിരൺകുമാർ, നേഴ്‌സ്‌ അന്നമ്മ എബ്രഹാം, വാർഡ് മെംബർ മഞ്ജുള, ആശാ പ്രവർത്തക ശ്രീജ ഹരീഷ്, എസ്ടി പ്രമോട്ടർ രതീഷ് എന്നിവരടങ്ങുന്ന സംഘം കുടിലിലെത്തി അമ്മയ്ക്കും കുഞ്ഞിനും പ്രാഥമികചികിത്സ നൽകി. റാന്നി താലൂക്ക് ആശുപത്രിലേക്ക് മാറ്റിയ അമ്മയുടെയും കുഞ്ഞിന്റെയും  ആരോഗ്യനില തൃപ്തികരമാണെന്ന്‌ മെഡിക്കൽ സംഘം അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top