19 July Friday

വിദേശ വനിതയെ കൊല്ലാൻ ശ്രമിച്ച കേസ‌്: പ്രതി പിടിയിലെന്ന‌് സൂചന

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

 േകാഴഞ്ചേരി

വിദേശ വനിതയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി  പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായെന്ന‌് സൂചന. കോയിപ്രം പൊലീസ് സർക്കിൾ ഇൻസ്പക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രുപീകരിച്ച‌് അന്വേഷണം ശക‌്തമാക്കിയിരുന്നു.എസ്പിയുടെ ഷാഡോ പൊലീസും ആറൻമുള സ്റ്റേഷനിലെയും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. മാലക്കര ആനന്ദവാടി ആശ്രമത്തിൽ കഴിഞ്ഞ ഒരു വർഷമായി താമസിക്കുന്ന അമേരിക്കൻ സ്വദേശിനി നാൻസി ഡൊണാൾസൺ (68) നെയാണ‌് ആക്രമിച്ചത്.ബുധനാഴ്ച പകൽ ഒരു മണിയോടെ സൈക്കളിലെത്തിയ പ്രതി പിറകിൽ നിന്നും ഇംഗ്ലീഷിൽ അസഭ്യം പറയുകയും തുടർന്ന് കഴുത്തറക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. കഴുത്തിലെ ഞരമ്പുകൾ മുറിയാതിരിക്കുകയും കൃത്യമായി ചികിത്സ ലഭിക്കുകയും ചെയ്തതോടെയാണ് നാൻസിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. മാലക്കര സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഭേദമായി വരുന്നു.
 
പ്രധാന വാർത്തകൾ
 Top