18 June Tuesday

അലീഷാ രാജിക്ക് ഇത്‌ ധന്യ നിമിഷം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
എരുമേലി
കോട്ടയം എസ്എംസിയിലെ വിദ്യാർത്ഥിയായ എരുമേലി നെടുംകാവുവയൽ സ്വദേശി അലീഷാ രാജിക്ക് ഇത് ആത്മസംതൃപ്തിതിയുടെ നിമിഷം.
താൻ വരച്ച പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം അവർക്കു തന്നെ സമ്മാനിച്ചപ്പോൾ തന്നെ സ്ഥാനാർത്ഥി ചേർത്തു പിടിച്ച് അഭിനന്ദിച്ചു. എരുമേലി പഞ്ചായത്തിലെ നെടുംങ്കാവുവയലിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 153-ാം നമ്പർ ബൂത്ത് സെക്രട്ടറിയും സിപിഐ എം നേതാവുമായ രാജി തോപ്പിലിന്റെ മകളാണ് അലി ഷാ രാജു.കോട്ടയം എസ്എംസിയിലെ എസ്എഫ്ഐ പ്രവർത്തകയാണ് അലീ ഷാ. തന്നോടൊപ്പം പഠിച്ച നാൽപ്പത‌് വിദ്യാർത്ഥികളുടെ ചിത്രം വരച്ച് അലിഷാ ഗിഫ്റ്റായി നൽകിയിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top