02 December Wednesday

കുരിശുമല തീർഥാടനം ഒഴിവാക്കി: മലങ്കര കത്തോലിക്കാ സഭ

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

 

പത്തനംതിട്ട
കോവിഡ്19 ന്റെ പേരിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ കുരിശുമല തീർഥാടന പരിപാടികൾ ഒഴിവാക്കുകയാണെന്ന്‌ രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.
 മാർച്ച് 31 വരെ കുർബാനകളിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കുർബാനകളുടെ എണ്ണം കൂട്ടും. പ്രായമായവരും ചെറിയ കുട്ടികളും ശാരീരികാസ്വാസ്ഥ്യമുളളവരും  കുർബാനയിൽ പങ്കെടുക്കേണ്ടതില്ല. മറ്റുള്ളവർ പല സമയങ്ങളിലായി ക്രമീകരിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ ശ്രമിക്കണം.
സൺഡേ സ്‌കൂൾ ക്ലാസുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കും.  പരീക്ഷയും മാറ്റിവയ്ക്കും. കാത്തലിക് കൺവൻഷൻ ഉൾപ്പെടെയുള്ള പരിപാടികൾ നേരത്തേ മാറ്റിവച്ചിരുന്നു. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ  കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും രൂപതാധ്യക്ഷൻ അറയിച്ചു. പത്തനംതിട്ട ബിഷപ്സ് ഹൗസിലെ ചാപ്പലിൽ ആരംഭിച്ച ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ ആരാധന പെസഹാ വ്യാഴം വരെ തുടരും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top