25 May Monday
ഉറപ്പുവരുത്തും: കലക്ടർ

10 രാജ്യങ്ങളിൽ നിന്നെത്തിയവർ വീടുകളിൽ തന്നെ കഴിയണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

 പത്തനംതിട്ട

ഫെബ്രുവരി 27ന് ശേഷം കോവിഡ് 19 വൈറസ്ബാധ രൂക്ഷമായ 10 രാജ്യങ്ങളിൽനിന്ന്‌ ജില്ലയിൽ എത്തിയവർ നിർബന്ധമായും 28 ദിവസവും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവർ 14 ദിവസവും വീടുകളിൽ കഴിയുന്നുവെന്നു പഞ്ചായത്തുകളിലെ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും അങ്കണവാടിവർക്കർമാരും ഉറപ്പുവരുത്തണമെന്ന്‌  കലക്ടർ പി ബി നൂഹ് നിർദേശിച്ചു. 
കൊറോണ രോഗം രൂക്ഷമായ ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, യുഎസ്എ, സ്വിറ്റ്‌സർലാൻഡ്, ഡെന്മാർക്ക് എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് 28 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ തുടരേണ്ടത്. മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവർ വീടുകളിൽ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. 
വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയവർ യഥാസമയം വിവരം  ആരോഗ്യ വകുപ്പിനെ അറിയിക്കുകയും അവിടെനിന്ന്‌ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന്  കലക്ടർ അറിയിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top