19 March Tuesday

കാഞ്ഞിരപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 കാഞ്ഞിരപ്പള്ളി

എൽഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കൺവൻഷനിൽ വൻ പങ്കാളിത്തം. കൺവൻഷനിൽ പങ്കെടുക്കാനെത്തിയ പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വീണാ ജോർജിന് ഉജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. മണ്ഡലത്തിലെ വികസന മുരടിപ്പുകൾ എണ്ണിപ്പറഞ്ഞ് വീണാ ജോർജ് വോട്ട് അഭ്യർഥിച്ചു.
കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.  എൽഡിഎഫ് മണ്ഡലം പ്രസിഡന്റ് എം എ ഷാജി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ,  ജില്ലാ സെക്രട്ടറി എ വി റസൽ, വി ബി ബിനു, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ്, എൽഡിഎഫ് നേതാക്കളായ ആർ നരേന്ദ്രനാഥ്, ഗിരീഷ് എസ് നായർ, വി പി ഇസ്മയിൽ, പി എൻ പ്രഭാകരൻ, ഒ പി എ സലാം, വി ജി ലാൽ, മോഹൻ ചേന്ദംകുളം, അബ്ദുൾ ലത്തീഫ്, പി എ താഹ, തോമസ് കുന്നപ്പള്ളി, ജോസ്, ഷുക്കൂർ മൗലവി, അപ്പച്ചൻ വെട്ടിത്താനം എന്നിവർ പങ്കെടുത്തു. എൽഡിഎഫ് മണ്ഡലം കൺവീനർ കാനം രാമകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.
    കൺവൻഷൻ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. എല്ലാ ഘടകകക്ഷി നേതാക്കളും ഉൾപ്പെടുന്ന 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി എൻ പ്രഭാകരൻ, കാനം രാമകൃഷ്ണൻ നായർ, രാജു തെക്കേക്കര, പി എ താഹ, തോമസ് കുന്നപ്പള്ളി, എം ടി കുര്യൻ, കെ പി ബാലഗോപാലൻ നായർ, വി കെ കരുണാകരൻ, എൻ ആർ ശ്രീധരൻ നായർ(രക്ഷാധികാരികൾ), അഡ്വ. എം എ ഷാജി(പ്രസിഡന്റ‌്), പ്രൊഫ. ആർ നരേന്ദ്രനാഥ്(സെക്രട്ടറി), അഡ്വ. ഗിരീഷ് എസ് നായർ, വി ജി ലാൽ, ടി എ സാലു, കെ സി രാജൻ, നൗഫൽ ഗഫൂർ, ഷമീർ ഷാ, ജോയി മുണ്ടാൽപള്ളി, ഷമീം അഹമ്മദ്, എ കെ ബാബു, സി കെ ജോസഫ്, ബൈജു കെ ചെറിയാൻ, ജോസ് മടുവക്കുഴി, ബി സുരേഷ് കുമാർ, ബി ആർ അൻഷാദ്, അജാസ് റഷീദ്, ജോസ് താന്നിക്കൽ, ഗീതാ എസ് പിള്ള, വി പി രാജമ്മ, ജോസ് മടുക്കക്കുഴി(ജോയിന്റ് സെക്രട്ടറിമാർ), വി പി ഇസ്മയിൽ, ടോമി ഡൊമിനിക്, അജി, ജോബി, പി ജെ നിയാസ്, എ ജി രാജപ്പൻ, ജോർജുകുട്ടി വളയം, സിയാദ് കളരിക്കൽ, പി പി മത്തായി, അപ്പച്ചൻ വെട്ടിത്താനം, ഷക്കീല നസീർ, ജയാ ശ്രീധർ, എസ് പുഷ്കലാദേവി, ബി ബിജു കുമാർ, ബി പ്രദീപ്(വൈസ് പ്രസിഡന്റുമാർ).
15, 16, 17 തീയതികളിൽ ലോക്കൽ കൺവൻഷനുകളും തുടർന്ന് ബൂത്ത് കൺവൻഷനുകളും ചേരാനും വിദ്യാർഥി, യുവജന, വനിതാ സ്ക്വാഡുകൾ രൂപീകരിക്കാനും കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.
 
പ്രധാന വാർത്തകൾ
 Top