24 February Monday
കെഎസ്‌‌കെടിയു ജില്ലാ സമ്മേളനം

പന്തളം രക്തസാക്ഷികളുടെ നാട്ടിൽ പ്രോജ്ജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

കെഎസ്‌‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

 പന്തളം

കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ  ജില്ലാ സമ്മേളനത്തിന് പന്തളം രക്തസാക്ഷികളുടെ നാട്ടിൽ  തുടക്കമായി. പി കെ കുഞ്ഞച്ചൻ നഗറിൽ (ശിവരഞ്ജിനി ഓഡിറ്റോറിയം)  പ്രതിനിധി സമ്മേളനം  സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 
ആധുനിക കേരള സൃഷ്ടിക്ക് കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ദുർബല വിഭാഗങ്ങളുടെ ഇടയിൽ പോരാട്ട വീര്യം പടർത്തുന്നതിന് ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്നും അദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളെ ശക്തിയുക്തം ചെറുക്കേണ്ട കാലമാണിത്. അതിനാൽ കർഷക തൊഴിലാളികൾ പോരാട്ടങ്ങളിൽ പങ്കാളികളാകുകയും ഇടതുപക്ഷത്ത് അണിചേരുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു
 ജില്ലാ പ്രസിഡന്റ്‌ പി എസ് കൃഷ്ണകുമാർ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ഇ ഫസൽ സ്വാഗതം പറഞ്ഞു. പന്തളം ജങ്‌ഷനിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.  ജില്ലാ പ്രസിഡന്റ്‌ പി എസ് കൃഷ്ണകുമാർ പതാക ഉയർത്തി. എ ഷിബു രക്തസാക്ഷി പ്രമേയവും, വിപിൻ കുമാർ അനുശോചന പ്രമേയവും, സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ചർച്ച, ഗ്രൂപ്പ് ചർച്ച, പ്രമേയാവതരണം എന്നിവ നടന്നു.
 സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സെക്രട്ടറിയറ്റംഗ ഗങ്ങളായ രാജു എബ്രഹാം എംഎൽഎ, പ്രൊഫ. ടി കെ ജി നായർ, അഡ്വ. ആർ സനൽകുമാർ, ടി ഡി ബൈജു, പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ, യൂണിയൻ അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗങ്ങളായ കെ കോമളകുമാരി, ഒ എസ് അംബിക, പി കെ ബിജു, സി ബി ദേവദർശൻ, എ ഡി കുഞ്ഞച്ചൻ,  സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എൻ ശശി, തങ്കമണിനാണപ്പൻ എന്നിവർ സംസാരിച്ചു. 
ശനിയാഴ്ച പൊതുചർച്ച തുടരും.  അഭിവാദ്യങ്ങൾ, ചർച്ചയ്ക്ക് മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട്, പ്രമേയാവതരണം, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.  ഞായറാഴ്ച വൈകിട്ട് നാലിന് പന്തളം മെഡിക്കൽ മിഷൻ ജങ്‌ഷനിൽനിന്ന്  പ്രകടനവും  5ന് ഇ എ പൊടിയൻ നഗറിൽ (പന്തളം പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് ) പൊതു സമ്മേളനവും നടക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്യും.
 
 
പ്രധാന വാർത്തകൾ
 Top