24 June Monday

കെ അനിൽകുമാർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 പത്തനംതിട്ട 

ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ അനിൽകുമാറിനെയും വൈസ് പ്രസിഡന്റായി സി എൻ രാജേഷിനെയും സംസ്ഥാന കമ്മിറ്റിയിലേക്കുള്ള ജില്ലാ പ്രതിനിധിയായി ജി വിപിനെയും തെരഞ്ഞെടുത്തു. വീണാ  ജോർജ് എംഎൽഎയുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എസ് നസീറായിരുന്നു റിട്ടേണിങ‌് ഓഫീസർ. 
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ  രാജു എബ്രഹാം എംഎൽഎ സന്നിഹിതനായി. പതിനൊന്ന് എക്‌സ് ഒഫീഷ്യോ അംഗങ്ങൾ, 34 സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, ഒരു മുനിസിപ്പൽ കൗൺസിലർ, ഒരു ബ്ലോക്ക് പഞ്ചായത്ത് വിഭാഗം അംഗം, അഞ്ച്  പഞ്ചായത്ത് അംഗങ്ങൾ, ഗവൺമെന്റ് നാമനിർദേശം ചെയ്ത മൂന്ന് അംഗങ്ങൾ,  കലക്ടർ നിർദേശിച്ച ആറ് അംഗങ്ങൾ എന്നിവരടങ്ങുന്ന 61 അംഗങ്ങളിൽ നിന്നാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 21ന് ചേരും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top