23 March Saturday
ടണലിനുള്ളിൽ അറ്റകുറ്റപ്പണി

കക്കാട‌് നിലയത്തിന്റെ പ്രവർത്തനം നിർത്തി

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 ചിറ്റാർ

ടണലിനുള്ളിൽ സിവിൽ പ്രവൃത്തികൾ ആരംഭിച്ചതിനാൽ കക്കാട് ജലവൈദ്യുതി നിലയത്തിന്റെ പ്രവർത്തനം നിർത്തി. മൂഴിയാർ പവർ ഹൗസിൽ നിന്നും വൈദ്യുതോൽപ്പാദനത്തിന‌് ശേഷം പുറതള്ളുന്ന വെള്ളം കക്കാട് പവർ ഹൗസിൽ എത്തിക്കുന്ന ടണലിലാണ് പണികൾ നടക്കുന്നത്.
ജനുവരി 12 നാണ് പണി ആരംഭിച്ചത്.
പ്രളയ ശേഷം ടണലിനുള്ളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുകയും  നിർമ്മാണം പൂർത്തികരിക്കുകയയുമാണ് ലക്ഷ്യം.
15 ദിവസം നീണ്ടു നിൽക്കുന്ന പണികളുടെ ചുമതല ഡാം സുരക്ഷാ വിഭാഗത്തിന്റെ സിവിൽ വിങിനാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top