24 January Friday
ആർഭാടവും മതാചാരവും ഒഴിവാക്കി

അഞ്‌ജിതയും അനന്തുവും രക്തഹാരം അണിയിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

 അടൂർ

ആർഭാടവും മതാചാരങ്ങളും ഒഴിവാക്കി അശരണർക്ക് കൈത്താങ്ങായി പാലിയേറ്റിവ് സൊസൈറ്റികൾക്ക്  ധനസഹായം നൽകിയും കലാവേദി വായനശാലയ്ക്ക് പുസ്തകങ്ങൾ കൈമാറിയും  ലളിതമായി ഒരു വിവാഹം. അഞ്‌ജിതയും  അനന്തുവും പരസ്പരം രക്തഹാരം അണിയിച്ച് വിവാഹിതരായി. 
ദീർഘകാലം സിപിഐ എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന പഴകുളം ചക്കാലയിൽ ആർ ചന്ദ്രശേഖരക്കുറുപ്പിന്റെയും സുജാതയുടെയും മകൾ അഞ്‌ജിത. ഇളമണ്ണൂർ ഗീതാഭവനിൽ പീതാംബരൻ നായരുടെയും ഗീതയുടെയും മകനാണ്‌ അനന്തു.വധൂവരൻമാർക്ക് സിപിഐ എം ജില്ലാ സെക്രട്ടറി  കെ പി ഉദയഭാനു രക്തഹാരംഎടുത്തു നൽകി. 
പള്ളിക്കൽ ലോക്കൽ കമ്മിറ്റി നിർധനയ്ക്ക് വെച്ചു നൽകുന്ന വീടിനുള്ള തുക വിവാഹ വേദിയിൽ തന്നെ ലോക്കൽ സെക്രട്ടറി അഡ്വ.എസ് രാജീവും ഏരിയ കമ്മിറ്റി അംഗം ബി നിസാമും ഏറ്റുവാങ്ങി. ഇളമണ്ണൂർ കലാവേദി ഗ്രാമീണ വായനശാലയ്ക്ക് നൽകിയ പതിനായിരം രൂപയുടെ പുസ്തകം കെ യു ജനീഷ് കുമാർ എംഎൽഎയും കൊടുമൺ ജനനി ചാരിറ്റബിൾ സൊസൈറ്റിക്കുള്ള ധനസഹായം ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ ബി രാജീവ് കുമാറും ഏറ്റുവാങ്ങി.പഴകുളം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ടീയ പാർടി നേതാക്കളടക്കം പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top