26 October Tuesday
നാഷണൽ യൂത്ത് ഗെയിംസ്

പറന്നു പറന്ന്‌ 
ശ്രീലക്ഷ്മി...

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021

ആർ ശ്രീലക്ഷ്മി

ചിറ്റാർ
ഗോവയിൽ നടന്ന നാലാമത് നാഷണൽ യൂത്ത് ഗെയിംസിൽ 200 മീറ്റർ ഓട്ട ത്തിൽ ആർ ശ്രീലക്ഷ്മി രണ്ടാം സ്ഥാനം നേടി. പെരുനാട്  കക്കാട് കോട്ടുപാറ തടത്തിൽ കെ വി റെജിയുടെ മകളാണ്. പെരുനാട് മാടമൺ എൽപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സംസ്ഥാന തലത്തിൽ പങ്കെടുത്തത്‌. എട്ട്‌ മുതൽ പത്ത്‌ വരെ ഇടക്കുളം ഗുരുകുലം എച്ച്എസിൽ  പഠിച്ച സമയത്ത്  അമച്ചർ മീറ്റിലും നാഷണൽ മീറ്റിലും പങ്കെടുത്തു. ഒമ്പതാം ക്ലാസിലാണ്‌  ജില്ലയിലെ വേഗതാരമായത്‌. റാന്നി എംഎസ് എച്ച്എസ്‌എസിൽ പ്ലസ് വണ്ണിന് പഠിച്ച സമയത്ത് നിരവധി മീറ്റുകളിൽ പങ്കെടുത്തു. പ്ലസ്ടുവിന് ശേഷം തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഏറ്റെടുത്തു.ബിഎസ്സി കെമിസ്ട്രി അവസാന വർഷ വിദ്യാർഥിനിയാണ്‌. കർഷകനാണ്‌ അച്ഛൻ കെ വി റെജി. അമ്മ: ശോഭിത റെജി, സഹോദരി: പാർവതി റെജി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top