22 September Tuesday

മത്തായിയുടെ കുടുംബത്തിന്‌ നീതി ലഭിക്കും: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
പത്തനംതിട്ട
വനപാലകരുടെ കസ്‌റ്റഡിയിൽ ദുരുഹ സാഹചര്യത്തിൽ മരണമടഞ്ഞ ഫാം ഉടമ പി പി മത്തായിയുടെ കുടുംബത്തിന്‌ എത്രയും വേഗം നീതി ലഭിക്കുമെന്ന്‌  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു   പ്രസ്‌താവനയിൽ പറഞ്ഞു. സംഭവത്തിൽ  പൊലീസ്‌ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്‌. ബന്ധപ്പെട്ട വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ  രണ്ടു പേരെ സസ്‌പെൻഡ്‌ ചെയ്യുകയുമുണ്ടായി.  കുറ്റക്കാരായ ജീവനക്കാർക്കെതിരെ  കർശന നടപടി സ്വീകരിക്കണമെന്ന്‌‌‌ സിപിഐ എം മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നു. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ്‌ ചില ഉദ്യോഗസ്ഥരുടെ ക്രൂരതയിൽ പൊലിഞ്ഞത്‌‌. തെറ്റു ചെയ്‌തവർ  ആരായാലും ശിക്ഷിക്കപ്പെടണം. വനാതിർത്തികളിൽ കാലങ്ങളായി കൃഷിചെയ്‌തു ജീവിക്കുന്ന കർഷകരെ കാരണമില്ലാതെ കള്ളക്കേസെടുത്തും മറ്റും നിരന്തരം പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണം.  മത്തായിയുടെ കുടുംബത്തിന്‌  നീതി ലഭിക്കാനാവശ്യമായ എല്ലാ സഹായവും സിപിഐ എം ന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്ന്‌  കെ പി ‌ ഉദയഭാനു പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top