16 December Monday
-ജനങ്ങൾ ജാഗ്രത പുലർത്തണം

കാലവർഷം ശക്തിപ്രാപിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

പത്തനംതിട്ട
പത്തനംതിട്ട ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കാലവർഷം ശക്തി പ്രാപിച്ച് ക്രമേണ വടക്കൻ ജില്ലകളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നിലവിലെ മഴക്കെടുതിയെ മുൻ നിർത്തി ജില്ലയിൽ എല്ലാ സജ്ജീകരണങ്ങളും  ഏർപ്പെടുത്തിയിട്ടുള്ളതായി കലക്ടർ പി ബി നൂഹ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, അതേസമയം ജാഗ്രത പുലർത്തണമെന്നും കലക്ടർ പറഞ്ഞു.  
പമ്പ, കക്കാട്, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലനിരപ്പ് ഇപ്പോൾ സാധാരണ നിലയിലാണ്. എങ്കിലും മലയോര മേഖലയിൽ മഴ ശക്തി പ്രാപിച്ചാൽ നദിയിലെ നീരൊഴുക്ക് വർധിക്കാനും ജലനിരപ്പ് ഉയരാനും സാധ്യത ഉണ്ട്.  ജനങ്ങൾ നദികൾ മുറിച്ച്  കടക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കണം.  നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ നദീതീരവാസികൾ ജാഗ്രത പുലർത്തണം. ടിവിയിലും റേഡിയോയിലും വരുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കണം. 
തുടർച്ചയായി മഴ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. ഇതിനാൽ മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ താമസിക്കുന്നവരും ഉരുൾപ്പൊട്ടൽ മേഖലയായി ജിയോളജിക്കൽ സർവെ കണ്ടെത്തിയ മേഖലയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മഴ ശക്തി പ്രാപിക്കുന്ന  അവസരത്തിൽ ആവശ്യമെങ്കിൽ ജനങ്ങൾ അടുത്തുള്ള സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണമെന്നും  കലക്ടർ നിർദേശിച്ചു.
 
പ്രധാന വാർത്തകൾ
 Top