26 August Monday

40 അടി ഉയരമുള്ള മൺതിട്ട ഇടിഞ്ഞു തുടങ്ങിയത് അപകട സാധ്യതയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 അടൂർ

സ്വകാര്യ വ്യക്തികളുടെ അതിർത്തി തർക്കം.40 അടി ഉയരമുള്ള മൺതിട്ട ഇടിഞ്ഞു തുടങ്ങിയത് അപകട സാധ്യതയേറി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർ ഭാഗത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പിന്റെ വസ്തുവിന് സംരക്ഷണഭിത്തി നിർമിക്കാനുള്ള നീക്കം നിയമ നടപടികളിൽ കുടുങ്ങിയതോടെ 40 അടി ഉയരമുള്ള മൺകൂന ഇടിഞ്ഞ്‌ താഴ്ചയുള്ള ഭാഗത്തേക്ക് പതിക്കുന്നത് അപകടത്തിനിടയാക്കും. താഴ്ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്കാകും മൺതിട്ട ഇടിഞ്ഞു വീഴുക.നേരത്തെ കുന്നുപോലെയിരുന്ന ഭാഗത്തെ മണ്ണെടുത്ത് മാറ്റിയാണ് റോഡ് നിരപ്പിൽ സ്വകാര്യ വ്യക്തികൾ കടമുറികൾ നിർമിച്ചത്.ഇതോടെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പിന്റെ സ്ഥലം 40 അടി ഉയരത്തിലുമായി.ഇതോടെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പിന്റെ  ഇൻസിനറേറ്ററും ബയോഗ്യാസ് പ്ലാന്റും സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലുമാണ്.സമീപ വസ്തു ഉടമ അതിർത്തി തർക്കവുമായി കോടതിയെ സമീപിക്കുകയായിരുന്നു. അപകടസാധ്യത നിലനിൽക്കുന്ന തർക്കം പരിഹരിച്ച്  അപകട സാധ്യത റവന്യൂ അധികൃതരും ഫയർഫോഴ്സ് സംഘവും വിലയിരുത്തി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top