03 August Tuesday
ബിജെപി, കോൺഗ്രസ്‌ ബന്ധമുപേക്ഷിച്ചു

25 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
കോന്നി
കോന്നി താഴം കിഴക്കുപുറത്ത് ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 25ഓളം കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്നു. കോൺഗ്രസിലും ബിജെപിയിലും സജീവമായി പ്രവർത്തിച്ചിരുന്ന നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് കൂട്ടത്തോടെ രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാനെത്തിയത്‌. 
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തങ്ങൾക്ക് തുരങ്കംവയ്ക്കുന്ന കോൺഗ്രസ്‌, ബിജെപി നയങ്ങൾക്കെതിരെയും ഗ്രൂപ്പ്‌ രാഷ്ട്രീയം, ഇന്ധന വിലവർധന, കേന്ദ്ര വാക്സിൻ നയം, കുഴൽപ്പണ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചുമാണ് പ്രവർത്തകർ രാജി വച്ചത്. ഇരു പാർടികളിലും നിലവിലുള്ള പ്രാദേശിക വിഷയങ്ങളും രാജിയ്ക്ക് കാരണമായി പ്രവർത്തകർ ഉയർത്തിക്കാട്ടുന്നുണ്ട്. 
ഐഎൻറ്റിയുസി കൺവീനർ ബാബു കണ്ണമ്മല,  മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വർക്കി സാമുവേൽ, ഗോപിനാഥൻ നായർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ്‌ വാഴപ്ലാവിൽ, ഹരി കിഴക്കുപുറം, കെ അനിയൻ, ബിജെപി പ്രവർത്തകരായ എം എസ് റെജി, കമലാസനൻ, മന്മഥൻ നായർ, സച്ചിൻ, അപ്പു എന്നിവരുടെ നേതൃത്വത്തിലാണ് സിപിഐ എമ്മിൽ ചേർന്നത്. 
കിഴക്കുപുറം വായനശാല ജങ്‌ഷനിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേതാക്കളെയും പ്രവർത്തകരെയും മാലയിട്ട് സ്വീകരിച്ചു. പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങൾക്ക് ഏരിയാ സെക്രട്ടറി ശ്യാംലാൽ ധന സഹായം കൈമാറി. ചെങ്ങറ സമരഭൂമിയിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥിനിയ്ക്ക് പഠന ആവശ്യത്തിനായുള്ള മൊബൈൽ ഫോൺ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി നൽകി. ബ്രാഞ്ച് സെക്രട്ടറി വിശാഖ് മുരളീധരൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം എം എസ് ഗോപിനാഥൻ, ലോക്കൽ സെക്രട്ടറി കെ കെ വിജയൻ, ബിൻസൺ ജോസഫ്, മിഥുൻ മോഹൻ, ആന്റണി മണ്ണിൽ, ബിനു കണ്ണൻമല, സിജു കിളീയ്‌ക്കൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top