06 August Friday
ആദിവാസി മേഖലയിലെ കോവിഡ് വാക്സിനേഷൻ

ആശുപത്രിക്കെതിരെ 
നടക്കുന്നത്‌ വ്യാജ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
ചിറ്റാർ
ആദിവാസി മേഖലയിൽ നടത്തിയ കോവിഡ് വാക്സിനേഷൻ പ്രവർത്തനത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും  പ്രചാരണങ്ങളും നടത്തുന്നതായി പെരുനാട് ഹോസ്പ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി. പെരുനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ പെടുന്ന ആദിവാസി മേഖലകളായ അട്ടത്തോട്, മഞ്ഞത്തോട്, ളാഹ, ചാലക്കയം എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ്‌ വാക്‌സിനേഷൻ നടത്തുന്നത്‌. എൽഎച്ച്ഐ, ജെപിഎച്ച്എൻ, സ്റ്റാഫ് നഴ്സ്, ആശാ വർക്കർ, എസ് ടി പ്രമോട്ടർ, വാർഡംഗം എന്നിവരടങ്ങുന്ന ടീമാണ് വാക്സിനെടുക്കാൻ എത്തുന്നത്. ഈ മേഖലകളിലാകെ 584 പേർക്ക് വാക്സിനേഷനെടുത്തു. വ്യക്തമായ രേഖകളില്ലാതെ വന്ന് വാക്സിൻ ലഭിക്കാതെ പോയ വ്യക്തി ആശുപത്രിയെ അപകീർത്തികപ്പെടുത്താൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇവ തികച്ചും അടിസ്ഥാന രഹിതമാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ആദിവാസി ഊരുകൾ. ശബരിമലയോട് ചേർന്നു കിടക്കുന്ന ളാഹ,പ്ലാപ്പള്ളി, നിലയ്ക്കൽ, അട്ടത്തോട്, പ്ലാന്തോട്, ചലക്കയം, മഞ്ഞത്തോട് ഭാഗങ്ങളിലാണ്‌ ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. ഇതിൽ ചിലർ പൂർണമായും വനത്തിൽ തമ്പടിച്ചിരിക്കുന്നു. കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം ആദിവാസികൾക്ക് കഴിഞ്ഞ ഒരാഴ്ചയായി വാക്സിൻ നൽകി വരികയാണ്. പെരുനാട്ടിൽ നിന്നും രാവിലെ തിരിച്ച് രാത്രി വൈകിയും മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഈ വനാന്തരത്തിൽ കഷ്ടപ്പെട്ടാണ് ജോലികൾ നിർവഹിക്കുന്നത്. ഇതൊന്നും കാണാതെ ദുഷ്ടലാക്കോടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ആരെ തൃപ്തിപ്പെടുത്താനാണെന്നറിയില്ല. 
മഞ്ഞത്തോട്ടിൽ പഞ്ചായത്ത്‌ നേതൃത്വത്തിൽ ആദിവാസികൾക്ക് 100 പേർക്ക് നിത്യേന ഭക്ഷണപ്പൊതി എത്തിച്ചു നൽകുന്നുണ്ട്.
കിറ്റുകൾ എല്ലാ വീടുകളിലും ഐസിഡിഎസ്, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലും നൽകുന്നു. ഇതൊക്കെ കൃത്യതയോടെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എത്തിക്കുമ്പോഴും കണ്ടില്ലെന്നു നടിച്ച് കള്ള പ്രചരണം നടത്തുകയാണ് ചിലർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top