17 July Wednesday

ഹരിതം സഹകരണം പദ്ധതിയ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 ഇരവിപേരൂർ 

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പു മുഖേന നടപ്പാക്കുന്ന ഹരിതം സഹകരണത്തിന്റെ തിരുവല്ല താലൂക്കുതല  ഉദ്ഘാടനം തിരുവല്ല അസി. രജിസ്ട്രാർ പി കെ അജിതകുമാരി നിർവഹിച്ചു. കവിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കശുമാവ്, പ്ലാവ് , മാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങൾ പൊതുഇടങ്ങളിൽ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതാണ് ഹരിതം സഹകരണം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചു മുതലാരംഭിച്ച പ്രവർത്തനം ജൂൺ മുപ്പതു വരെ നീണ്ടു നിൽക്കും.
കവിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ. ജി രജിത്കുമാർ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ സി കെ രാജശേഖര കുറുപ്പ് , സി ജി ഫിലിപ്പ് , പി എസ് റജി, എം ഡി ദിനേശ് കുമാർ, സെക്രട്ടറി എം എസ് ശ്രീകുമാരി, പഞ്ചായത്തംഗം ജോസഫ് ജോൺ, എൻ സാവിത്രി എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top