30 September Wednesday
വിൽക്കരുത് രാജ്യത്തെ

എസ്എഫ്ഐ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

 പത്തനംതിട്ട

വിൽക്കരുത് രാജ്യത്തെ എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര ബജറ്റിനെതിരെ എസ്എഫ്ഐ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മല്ലപ്പള്ളിയിൽ  ജില്ലാ സെക്രട്ടറി  ശരത് ശശിധരൻ ഉദ്ഘാടനം ചെയ്തു. അടൂരിൽ  ജില്ലാ പ്രസിഡന്റ് വൈഷ്ണവി സൈലേഷും കോന്നിയിൽ സംസ്ഥാന കമ്മിറ്റി അംഗം അക്ഷര എസ് രാജും ഇരവിപേരൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ഡോണിയും റാന്നിയിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി  അമൽ എബ്രഹാമും ഉദ്ഘാടനം ചെയ്തു. 
പെരുനാട്  ജില്ലാ ജോയിന്റ് സെക്രട്ടറി ജയ്സൺ സാജൻ ജോസഫും പത്തനംതിട്ടയിൽ  ജില്ലാ വൈസ് പ്രസിഡന്റ്  സൂരജ് എസ് പിള്ളയും പന്തളത്ത്‌ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അമലും കൊടുമണിൽ  ജില്ലാ സെക്രട്ടറിയറ്റ് അംഗം  അഫ്സൽ ബദറും ഉദ്ഘാടനം ചെയ്തു.  കോഴഞ്ചേരിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം  സബിത്  പി ആനന്ദ് ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം രേഷ്മ മറിയം റോയി  ഉദ്ഘാടനം ചെയ്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top