പത്തനംതിട്ട
ചൂട് കടുത്തതോടെ സൂര്യാഘാത സാധ്യതയും വർധിക്കുന്നു. വെയിലത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതുമൂലം ശരീരത്തിലുണ്ടാകുന്ന ചെറിയ പൊള്ളൽ പോലും അവഗണിക്കരുത്.
താപനിലയിൽ വർധനവ് അനുഭവപ്പെട്ട സാഹചര്യത്തിൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും കരുതൽ വേണമെന്നും ഡിഎംഒ (ആരോഗ്യം) ഡോ. എ എൽ ഷീജ അറിയിച്ചു. തുടർച്ചയായി വെയിൽ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണം. വെയിലത്തു ജോലി ചെയ്യുന്നവർ ഇടക്ക് തണലിലേക്ക് മാറി നിൽക്കണം. ഇടക്കിടെ വെള്ളം കുടിക്കണം. തളർച്ചയോ പൊള്ളലോ അനുഭവപ്പെട്ടാൽ ഉടൻതന്നെ വിശ്രമിക്കണം. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് സൂര്യാഘാത സാധ്യത വർധിപ്പിക്കും. വെയിലത്ത് ജോലി ചെയ്യുന്നവർ പകൽ 12 മുതൽ മൂന്നു വരെ വെയിലിൽ നിന്നു മാറി വിശ്രമിക്കുകയും അതിനനുസരിച്ച് ജോലി സമയം പുനർനിർണയിക്കുകയും വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..