22 January Saturday

കെഎസ്ടിഎ ജില്ലാ സമ്മേളനം 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

 പത്തനംതിട്ട

കേരളാ സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ 31 –-ാംജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോഴഞ്ചേരി എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും. "നവകേരള സൃഷ്ടിക്കായി അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം സംരക്ഷിക്കൂ' എന്നതാണ് സമ്മേളന മുദ്രാവാക്യം. 15ന് രാവിലെ 9ന് രജിസ്ട്രേഷനും പതാക ഉയർത്തലും. 9.30ന് ജില്ലാ കൗൺസിൽ യോഗം. സംസ്ഥാന എക്സിക്യൂട്ടീവംഗം എം എസ് പ്രശാന്ത് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ് രാജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ഷൈലജ കുമാരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.
11ന് മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ ബിനു ജേക്കബ് നൈനാൻ അധ്യക്ഷനാകും. വെെകിട്ട് നാലിന് വിവിധ മത്സര ജേതാക്കൾക്കും മികച്ച രീതിയിൽ കോവിഡ് കാല അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ചവച്ച സ്കൂളുകൾക്കും രാജുഏബ്രഹാം പുരസ്കാരം സമ്മാനിക്കും.   
16ന്  പ്രതിനിധി സമ്മേളനം തുടരും. പകൽ 11-ന് നടക്കുന്ന വനിതാ സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്ഘാടനം ചെയ്യും.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം സി ബിന്ദു അധ്യക്ഷയാകും. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌മാരകസ്വർണക്കപ്പ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ അജയകുമാർ സമ്മാനിക്കും. വെെകിട്ട് നാലിന് സമ്മേളനം സമാപിക്കും. 
കോവിഡ് മാനദണ്ഡം പാലിച്ച് വിവിധ ഹാളുകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡന്റ്‌ ബിനു ജേക്കബ് നൈനാൻ, സെക്രട്ടറി എസ് രാജേഷ്, സ്വാഗതസംഘം ചെയർമാൻ ടി വി സ്റ്റാലിൻ, ജനറൽ കൺവീനർ ബിജു ജി നായർ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top