18 September Wednesday

പാട്ടും നൃത്തവും പിന്നെ കളി ചിരികളുമായി...

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

എഴീക്കാട്ടെ ക്യാമ്പിൽ കുട്ടികളും മുതിർന്നവരും പാടിയ നാടൻ പാട്ടിനൊപ്പം വീണാ ജോർജ്‌ എംഎൽഎയും പങ്കു ചേർന്നപ്പോൾ

 കോഴഞ്ചേരി

ദുരിത മുഖത്ത് സ്വാന്തനമായി കുരുന്നുകളുടെ കൂടെ കളി ചിരികളുമായി വീണാ ജോർജ്‌  എംഎൽഎ.  വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അങ്കണവാടി ജീവനക്കാരും കൗൺസിലർമാരും ചേർന്ന് പാട്ടും നൃത്തവും കളികളും ഒരുക്കിയ ഏഴിക്കാട്‌ ക്യാമ്പിലാണ് അവർക്കൊപ്പം എംഎൽഎയും ഒത്തുചേർന്നത്.അഞ്ചു വയസിന്‌ താഴെ പ്രായമുള്ള കുട്ടികൾക്ക് ദുരിതം മാനസിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരം പരിപാടി ക്രമീകരിച്ചത്.
ഏഴീക്കാട്ടാകട്ടെ മുതിർന്ന വിദ്യാർത്ഥികളും ഒപ്പം ചേർന്നു. കുട്ടികൾക്ക് ഭക്ഷണവും അങ്കണവാടി ജീവനക്കാരാണ് നൽകുന്നത്. ഏഴിക്കാട് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പ്രബേഷൻ ഓഫീസർ അബിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ സൗമ്യാ ജോസഫ്, രമ്യാ കെ തോപ്പിൽ, ശരണ്യ എസ് നായർ എന്നിവർ കുട്ടികളെ പാട്ടകളും കളികളും പഠിപ്പിച്ചു. എംഎൽഎയും നാടൻ പാട്ടുകൾ പാടി കുട്ടികളുമായി കുറച്ചു സമയം ചെലവഴിച്ചു.ഇതോടെ മുതിർന്നവരും ഒപ്പം ചേർന്നു. ക്യാമ്പിന്റെ ഒരു കോണിൽ കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിലെ തിക്കിലും തിരക്കിലും  കരച്ചിലിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങൾക്ക് മാനസിക ഉല്ലാസത്തിന് സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതിയാണിത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top