22 October Tuesday
ഇന്ന് മുതൽ 14 വരെ

മഞ്ഞ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

 പത്തനംതിട്ട

ജില്ലയിൽ 12 മുതൽ 14 വരെ മഞ്ഞ അലർട്ടെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു. മഴ ശക്തി പ്രാപിച്ചു വരുമ്പോൾ തന്നെ നൽകുന്ന ജാഗ്രതാ നിർദേശമാണ് മഞ്ഞ അലർട്ട്. 64.4 മുതൽ 124.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് മഞ്ഞ അലർട്ട് പ്രഖ്യാപിക്കുക. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്‌ കലക്ടർ അറിയിച്ചു. 
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട 
ജില്ലയിലെ പ്രൊഫഷണൽ കോളജുകളും അംഗൻവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13ന്‌  കലക്ടർ പി ബി നൂഹ് അവധി പ്രഖ്യാപിച്ചു. 
 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top