09 August Sunday

കോന്നിയിൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ നിരവധിപേർ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

കോന്നി > ലോകം കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുമ്പോൾ അനാവശ്യ സമരങ്ങളും ആൾക്കൂട്ടവും സംഘടിപ്പിക്കുന്ന കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് കോന്നിതാഴം മണിയൻപാറയിൽ 18 പേർ കോൺഗ്രസിൽ നിന്ന് രാജിവച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഐഎൻടിയുസി കൺവീനർ സി ആർ ഓമനക്കുട്ടന്റെ നേതൃത്വത്തിലാണ് കോൺഗ്രസ്‌ ബന്ധമുപേക്ഷിച്ചത്‌.

ഇവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ കോന്നിതാഴം ലോക്കൽ സെക്രട്ടറി ജിജോ മോഡി അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി രാധാകൃഷ്ണൻ നായർ, ലോക്കൽ കമ്മിറ്റിയംഗം കെ കെ വിജയൻ, മേഖല സെക്രട്ടറി കെ പി പ്രജിത് കുമാർ, ഏരിയ കമ്മിറ്റിയംഗം കെ കുട്ടപ്പൻ, മിഥുൻ മോഹൻ, ബിൻസൺ ബി ജോസഫ് എന്നിവർ പങ്കെടുത്തു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top