23 August Friday

കശുവണ്ടി തൊഴിലാളി പ്രചാരണ ജാഥ

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

 അടൂർ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കാഷ്യൂ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി. പുതുശേരിഭാഗം സെന്റ് ഗ്രീഗോറിയോസ് കാഷ്യൂ ഫാക്ടി പടിക്കൽ നിന്നാരംഭിച്ച ജാഥ കാഷ്യൂ വർക്കേഴ്സ് സെന്റർ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ടി ഡി ബൈജു, കെ വിശ്വംഭരൻ, കെ പ്രസന്നൻ, എൻ ശിവരാമകുറുപ്പ് , ശ്രീകണ്ഠൻ നായർ, എൽ ലളിത, നജീബ എന്നിവർ സംസാരിച്ചു. 
ജാഥ ക്യാപ്റ്റൻ വി തങ്കപ്പൻ പിള്ള സ്വീകരണത്തിന് നന്ദി പറഞ്ഞു. തുടർന്ന് ജാഥ പറക്കോട് കാർമൽ, കുരമ്പാല മഹാവിഷ്ണു, പഴകുളം പെനിയൻ, പള്ളിക്കൽ ഗൗരി നന്ദനം, പള്ളിക്കൽ മഹാവിഷ്ണു, കടമ്പനാട് ബഥാനിയ, പാണ്ടിമലപ്പുറം ബിസ്മില്ല എന്നി കാഷ്യൂ ഫാക്ടറികളിലെ സ്വീകരണങ്ങൾക്ക് ശേഷം ഏനാത്ത് ശാസ്താം കാഷ്യു ഫാക്ടറി പടിക്കൽ സമാപിച്ചു. 
അടച്ചിട്ടിരിക്കുന്ന കാഷ്യൂ ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുക, സ്വകാര്യ മാനേജ്മെന്റുകൾ നടത്തി വരുന്ന നിയമ നിഷേധം അവസാനിപ്പിക്കുക, മിനിമം കൂലി പൂർണമായി നടപ്പിലാക്കുക, അർഹമായ തുക ഗ്രാറ്റുവിറ്റിയായി നൽകുക, അണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കുക എന്നി മുദ്രവാക്യം ഉയർത്തിയാണ് ജാഥ സംഘടിപ്പിച്ചത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top