22 June Tuesday

യെല്ലോ, ഓറഞ്ച് അലർട്ട്‌, 
ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

 പത്തനംതിട്ട 

കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള യെല്ലോ, ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുള്ള സാഹചര്യത്തിൽ മണിയാർ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 50 സെ.മി എന്ന തോതിൽ വ്യാഴാഴ്‌ച രാവിലെ ആറിന് ശേഷം ഉയർത്തേണ്ടതായി വന്നേക്കാം. ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ് ഉയരാനുള്ള സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെണ്  കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top