18 June Friday

നേഴ്‌സുമാർക്ക്‌
നാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

 പത്തനംതിട്ട

നേഴ്സസ്‌ ദിനത്തോടനുബന്ധിച്ച്  നഗരസഭയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേഴ്സുമാരെ ആദരിച്ചു.  ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പൊന്നാടയണിച്ച് ആദരിച്ചു. വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത്ത്കുമാർ, കൗൺസിൽ അംഗങ്ങളായ ആർ സാബു, പി കെ അനീഷ്
ആശുപത്രി സൂപ്രണ്ട് ഡോ.ജിജി വർഗീസ്, യൂത്ത് കോഡിനേറ്റർ അജിൻ വർഗീസ് എന്നിവർ പങ്കെടുത്തു. കോന്നി താലൂക്ക് ആശുപത്രിയിൽ ദിനാചരണത്തിന്റെ ഭാഗമായി  സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിങ്‌ഗേലിന്റെ ചിത്രത്തിനു മുൻപിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ദീപം തെളിച്ച്‌ പുഷ്പാർച്ചന നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസ് മറിയം ജോർജ്‌, ആർഎംഒ ഡോ.അജയ് ഏബ്രഹാം, ഡോ. ഗിരീഷ്, സാലി മാത്യു, എസ് ശ്രീലത എന്നിവർ പങ്കെടുത്തു.
അടൂർ ജനറൽ ആശുപത്രിയിൽ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നേഴ്സുമാരെ ആദരിച്ചു. അടൂർ ഡിവൈഎസ്പി ബി വിനോദ്‌ നേഴ്സിങ്‌ സൂപ്രണ്ട്‌ പുത്തൂർ സ്വദേശിനി ശോഭയെ പൊന്നാടയണിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗൻ, ഡോ. സാഹ്നി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ഫിറോസ് കെ മജീദ് എന്നിവർ ആശുപത്രി  സൂപ്രണ്ട് ഡോ സുഭഗൻ,ഡോ സാഹ്നി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top