18 June Friday
1162 രോഗമുക്തർ

1339 പേര്‍ക്ക് കൂടി, എട്ട്‌ മരണം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
പത്തനംതിട്ട 
ജില്ലയിൽ ഇന്ന് 1339 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1162 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച്‌ പേർ വിദേശത്ത് നിന്നും വന്നതും 24 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 1310 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒൻപത് പേരുണ്ട്.ഇതുവരെ ആകെ 88442 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 81240 പേർ സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 ബാധിതരായ എട്ടുപേരുടെ മരണം റിപ്പോർട്ട് ചെയ്തു.
മൈലപ്ര സ്വദേശിനിയും (54) കടപ്ര സ്വദേശിയും (73)കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കോയിപ്രം സ്വദേശി (48)കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ആറന്മുള സ്വദേശി  (82) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും തിരുവല്ല സ്വദേശിനി  (57)  തിരുവല്ല താലൂക്ക് ആശുപത്രിയിലും
നിരണം സ്വദേശിനി  (90)  പരുമലയിലെ സ്വകാര്യ ആശുപത്രിയിലും
പ്രമാടം സ്വദേശി (52) സ്വവസതിയിലും കുളനട സ്വദേശിനി (73)  പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു. 
ആകെ രോഗമുക്തരായവരുടെ എണ്ണം 75202 ആണ്.  ജില്ലക്കാരായ 12914 പേർ രോഗികളായിട്ടുണ്ട്. 24183 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.  വിദേശത്തുനിന്നും തിരിച്ചെത്തിയ 1448 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4202 പേരും നിലവിൽ നിരീക്ഷണത്തിലാണ്.   ആകെ 29833 പേർ നിരീക്ഷണത്തിലുണ്ട്. ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി  ആകെ 6264 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2576  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.69 ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top