16 September Monday

സ്വപ്‌നഭവനം പദ്ധതി: പത്താമത്തെ വീടിന്റെ താക്കോല്‍ദാനം നിർവഹിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

 തിരുവല്ല

യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ പത്താം സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച സ്വപ്നഭവനം പദ്ധതിയിലെ പത്താമത്തെ വീടിന്റെ താക്കോൽദാനവും കൂദാശയും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത നിർവഹിച്ചു. കാവുംഭാഗം സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ. റോജൻ പേരകത്ത്, വിൽസൺ ഫിലിപ്പ് കോർ എപ്പിസ്ക്കോപ്പ, കൗൺസിലർ ജയകുമാർ, ബാബു തിരുവല്ല, സുരേഷ് ജയിംസ് വഞ്ചിപ്പാലം, ജിബിൻ തോമസ് എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top