01 June Monday

പഞ്ഞിപ്പാറ ഇടത്താവളം ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

 ചിറ്റാർ

സീതത്തോട് പഞ്ചായത്ത് പഞ്ഞിപ്പാറയിൽ നിർമിച്ച ശബരിമല ഇടത്താവളം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് പി ആർ പ്രമോദ്, ജി നന്ദകുമാർ, ബീനാ മോഹൻ, ലേഖാസുരേഷ്, സജിനി സുരേഷ്, ഡി അച്ചൻകുഞ്ഞ്, ശ്രീനാ ഷിബു, സൂസൺ മേബിൾ സലീം, സുരേഷ് ആങ്ങമൂഴി, ജോബി ടി ഈശോ, കെ ജെ സുരേഷ്, ഡി വിജയൻ,വി എൻ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു
സീതത്തോട് പഞ്ചായത്ത് 18 ലക്ഷം രൂപ വകയിരുത്തിയാണ് ഇടത്താവളം പൂർത്തീകരിച്ചത്. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി പഞ്ഞിപ്പാറ ക്ഷേത്രപരിസരത്ത് നിന്ന് കാണാൻ കഴിയും.
മകരവിളക്ക് സമയം അടുക്കുമ്പോൾ ആയിരക്കണക്കിന് തീർത്ഥാടകർ ആങ്ങമൂഴിയിലും പഞ്ഞിപ്പാറയിലും എത്തുന്നത് പതിവാണ്.
തീർത്ഥാടകരുടെ സൗകര്യാർത്ഥം വാഹന പാർക്കിങും ശുചി മുറികളും വിശ്രമകേന്ദ്രവും ഒരുക്കിയാണ് ഇടത്താവളം പൂർത്തീകരിച്ചത്.
ആങ്ങമൂഴിയിൽ നിന്ന് 3 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി വേണം പഞ്ഞിപ്പാറയിലെത്താൻ.
ഇവിടേക്കുള്ള റോഡുകൾ പൂർണമായും കോൺക്രീറ്റ്‌ ചെയ്‌ത്‌ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. വഴിയോരത്ത് ആവശ്യമായ രാത്രി വെളിച്ച സംവിധാനവും പൊലീസ്, ആരോഗ്യ, അഗ്നിശമന സേനാവിഭാഗങ്ങളുടെ സേവനവും ഇത്തവണ മകരവിളക്ക് സമയം പഞ്ചായത്ത് ഭരണസമിതിയും അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യും ഇടപെട്ട് ക്രമീകരിച്ചിട്ടുണ്ട്. താൽക്കാലിക ശുചി മുറികളും പാതയോരങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top